സ്നേഹം ആത്മാർത്ഥ സ്നേഹിതരിൽ നിന്ന് : സമ്മാനങ്ങൾ നിർമ്മാണ മത്സരം സംഘടിപ്പിക്കുന്നു
കോഴിക്കോട് : ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലിന്റെ ആഭിമുഖ്യത്തിലാണ് സമ്മാനങ്ങൾ ഉണ്ടാക്കുന്ന പരിപാടി സംഘടിപ്പിക്കുന്നത്. ഈ പ്രണയ മാസത്തിൽ പ്രിയപെട്ടവർക്കായി നമ്മുടെ കൈകൊണ്ട് തന്നെ സമ്മാനങ്ങൾ ഉണ്ടാക്കി സ്നേഹം പങ്കിടാം. പ്രായ പരിധി ഇല്ലാതെ എല്ലാവർക്കും ഈ പരിപാടിയിൽ പങ്കെടുക്കാം . താല്പര്യമുള്ളവർ ഫെബ്രുവരി 24 നോ അതിനുമുമ്പായോ സമ്മാന നിർമാണത്തിന്റെ വീഡിയോ എഡിറ്റ് ചെയ്യാതെയും പിന്നണി ഗാനം ഇല്ലാതെയും +919288026146 എന്ന നമ്പറിലേക്ക് വാട്സ്ആപ്പ് ചെയ്യുക. സ്ത്രീകളുടെ ഉന്നമനത്തിനും കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും, കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും പ്രവർത്തിക്കുന്ന ഈ സംഘടന ഇടവേളകളിൽ കുട്ടികളുടെ കലാപരിപാടികളും വ്യത്യസ്ത സെമിനാറുകളും നടത്താറുണ്ട്.കൂടുതൽ വിവരങ്ങൾക്ക് +919288026146 വെബ്സൈറ്റ് : https://ncdconline.org/