എൻസിഡിസിയുടെ ഇന്റർനാഷണൽ മോണ്ടിസോറി എഡ്യുക്കേഷൻ 67-ാമത് ഓൺലൈൻ ബാച്ച് ഉദ്ഘാടനം ചെയ്തു

.കോഴിക്കോട് : ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്‌മെന്റ് കൗൺസിലിന്റെ ഇന്റർനാഷണൽ മോണ്ടിസോറി എഡ്യൂക്കേഷൻ 67-ാമത് ഓൺലൈൻ ബാച്ച് ഫെബ്രുവരി 6-ന് ഉദ്ഘാടനം ചെയ്തു. നാഷണൽ ചൈൽഡ് ഡെവലപ്‌മെന്റ് കൗൺസിലിലെ ഗ്ലോബൽ ഗുഡ്‌വിൽ അംബാസഡറും മാസ്റ്റർ ട്രെയിനറുമായ ബാബ അലക്‌സാണ്ടറിന്റെ സാന്നിധ്യത്തിൽ ആദം ഹാരി(ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്മാൻ പൈലറ്റ്) പരിപാടി ഉദ്ഘാടനം ചെയ്തത്.സുധ മേനോൻ ( 67മത്തെ ബാച്ച് ഇവലുവേറ്റർ ) ആശംസകൾ അറിയിച്ചു. . എൻ സി ഡി സി യുടെ മോണ്ടിസോറി വിദ്യാഭ്യാസ പരിശീലനം വിദ്യാർത്ഥികളെ വളരെ സ്വാഭാവികവും ആസ്വാദ്യകരവുമായ രീതിയിൽ ചിന്തിക്കാനും കുട്ടികളെ പ്രോത്സാഹിപ്പിക്കാനും അനുവദിക്കുന്നു എന്ന് ഉദ്ഘാടകൻ പറഞ്ഞു. ഇന്ത്യയിൽ സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം പ്രോത്സാഹിപ്പിക്കുന്നതിനും കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനുമായി സ്ഥാപിതമായ ഒരു സ്വയംഭരണ ദേശീയ ശിശുക്ഷേമ സംഘടനയാണ് എൻ സി ഡി സി . പുതിയ ബാച്ചിലേക്കുള്ള അഡ്മിഷൻ തുടരുന്നു. കൂടുതൽ വിവരങ്ങൾക്ക് +917510220582 ഈ നമ്പറിൽ ബന്ധപ്പെടാം. വെബ്സൈറ്റ് http://www.ncdconline.orgഫേസ്ബുക് ലിങ്ക്:https://www.facebook.com/ncdconline/videos/891663655367633/?mibextid=NnVzG8

Comments are closed.