ആദിത്യ എൽ1 ന്റെ വിക്ഷേപണത്തിൽ ഐ എസ് ആർ ഒയ്‌ക്ക് ആശംസകളുമായി എൻ സി ഡി സി.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇
കോഴിക്കോട് : ബഹിരാകാശ പര്യവേഷണ രംഗത്ത് പുതിയ രാജ്യത്തിന്റെ ആദ്യ സൗരദൗത്യമാണ് ആദിത്യ എൽ-1. വിജയകരമായ ചന്ദ്രയാൻ-3 ദൗത്യത്തിനുശേഷം ഐ എസ് ആർ ഒയിൽ നിന്നുണ്ടായ അടുത്ത വിജയമാണ് ഇന്ത്യയുടെ ആദ്യ സൗരപര്യവേഷണ ഉപഗ്രഹമായ ആദിത്യ എൽ1. ആദിത്യ എൽ1 വിജയകരമായി വിക്ഷേപിക്കാനായി ദൗത്യത്തിനു പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞനരെയും മറ്റ് അംഗങ്ങളെയും എൻ സി ഡി സി കോർ കമ്മിറ്റി അഭിനന്ദിച്ചു. സൂര്യന്റെ അന്തരീക്ഷം, കാന്തിക മണ്ഡലം, കാലാവസ്ഥ, ഭൂമിയുടെ കാലാവസ്ഥയിൽ വരുത്തുന്ന മാറ്റങ്ങൾ എന്ന് തുടങ്ങി നിരവധി കാര്യങ്ങളിൽ ആദിത്യ എൽ-1 പഠനം നടത്തുക. രാജ്യത്തിനാകെ അഭിമാനകരമായ നേട്ടങ്ങളാണ് തുടർച്ചയായി ഐഎസ്‌ആർഒയിൽ നിന്നുണ്ടാവുന്നത്. ബഹിരാകാശ രംഗത്ത് തുടർന്നും അഭിമാനകരമായ നേട്ടങ്ങൾ കൈവരിക്കാൻ ഐ എസ് ആർ ഒയ്‌ക്ക് സാധിക്കട്ടെയെന്ന് കമ്മിറ്റി അംഗങ്ങളായ മാസ്റ്റർ ട്രെയിനർ ബാബാ അലക്സാണ്ടർ, റീജണൽ ഓഫീസ് അഡ്മിനിസ്ട്രേറ്റർ മുഹമ്മദ് റിസ്വാൻ,ഇവാലുവേറ്റർമാരായ ബിന്ദു സരസ്വതി ഭായ്, സുധ മേനോൻ, എൻ സി ഡി സി ഫാക്കൾട്ടികളായ ബിന്ദു ജേക്കബ്, ഷക്കില വഹാബ്, ഷീബ പി കെ എന്നിവർ ആശംസിച്ചു. ഇനിയും ഇന്ത്യയുടെ യശസ്സ് ലോകത്തിനുമുന്നിൽ ഉയർത്തിക്കാട്ടൻ സാധിക്കട്ടെയെന്നും കൂട്ടിച്ചേർത്തു.