എൻ.സി.സി; തലമുറകളുടെ അപൂർവ്വ സംഗമം പി.എസ്‌.എം.ഓ കോളേജിൽ

തിരൂരങ്ങാടി: പി.എസ്.എം.ഓ കോളേജിൽ തലമുറകളുടെ സംഗമം നടന്നു. 1968 മുതൽ കോളേജിലുണ്ടായിരുന്ന എൻസിസി കേഡറ്റുകളുടെ പൂർവ്വവിദ്യാർഥി സംഘടനയാണ് സംഘടനയുടെ മുപ്പതാം വാർഷിക നിറവിൽ ഈ അപൂർവ്വ സംഗമത്തിന് വേദിയൊരുക്കിയത്.പി.എസ്‌.എം.ഓ കോളേജിൽ ആദ്യബാച്ചിൽ പഠിച്ച എൻസിസി കേഡറ്റുകൂടിയായിരുന്ന ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻസ് ആയി വിരമിച്ച അബൂബക്കർ ചെങ്ങാട്ട് മുതൽ തുടർന്നുള്ള ബാച്ചുകളിൽ പഠിച്ച ജില്ലാ പോലീസ് സൂപ്രണ്ട് ആയി വിരമിച്ച അബ്ദുൽ ഹമീദ്, ആതവനാട് മർക്കസ് ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ (പ്രൊഫ.)ഡോ. സി.പി മുഹമ്മദുകുട്ടി, സുബേദാർ മേജറായി വിരമിച്ച വീരാൻ കുട്ടി, തിരൂരങ്ങാടി തഹസിൽദാർ പി.ഒ സാദിഖ്, അധ്യാപകർ,ബാങ്ക് ജീവനക്കാർ,ബിസിനസ് അടക്കം മറ്റുമമേഖലകളിൽ പ്രവർത്തിക്കുന്നവർ തുടങ്ങി 2022 ബാച്ചിൽ കോളെജിൽ നിന്ന് പഠിച്ചിറങ്ങിയ എൻ സി സി കേഡറ്റുകൾ വരെ പങ്കെടുത്ത പരിപാടി പൂർവ്വവിദ്യാർത്ഥികൾക്കിടയിൽ അവിസ്മരണീയമായ അനുഭവമായി മാറി.റിപ്പബ്ലിക്ക് ദിനത്തിൽ പി.എസ്‌.എം.ഓ കോളേജ് സെമിനാർ ഹാളിൽ വച്ചു നടന്ന പരിപാടിയ്ക്ക് 1993 ൽ രൂപീകൃതമായ പി.എസ്‌.എം.ഓ കോളേജ് എൻസിസി എക്സ് കേഡറ്റ് അസോസിയേഷനാണ് നേതൃത്വം നൽകിയത്. കോളേജ് പ്രിൻസിപ്പൽ ഡോ. കെ അസീസ് ഉദ്ഘാടനവും മുൻ പ്രിൻസിപ്പലും എൻ.സി.സി ഓഫീസറുമായിരുന്ന മേജർ കെ. ഇബ്രാഹിം മുഖ്യ പ്രഭാഷണവും നടത്തി. എൻ.സി.സി ഓഫീസർ ലെഫ്റ്റനന്റ് ഡോ.നിസാമുദ്ദീൻ സംസാരിച്ചു. പൂർവ്വവിദ്യാർത്ഥികൾ അനുഭവങ്ങൾ പങ്കിട്ടു. സംഘടനാ പ്രസിഡന്റ് റിട്ടയേർഡ് സ്റ്റേഷൻ മാസ്റ്റർ ധർമ്മസേനൻ അധ്യക്ഷനായിരുന്നു. സെക്രട്ടറി ആഷിക് സുൽത്താൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി നസീന വലിയാട്ട് നന്ദിയും പറഞ്ഞു. വിരമിച്ചവരും ജോലി ചെയ്യുന്നവരും വിദ്യാർത്ഥികളും അടങ്ങുന്ന നൂറിൽപ്പരം പേർ പങ്കെടുത്ത തലമുറകളുടെ സംഗമം ഭാവിചർച്ചകളും തുടർ പ്രവർത്തനാലോചനകളും പങ്കിടലുകളും കൊണ്ട് സമ്പന്നമായി

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇