നവകേരള സദസ്സിന്റെ പ്രചരണാർത്ഥം കെ.പുരം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വീട്ടുമുറ്റ സദസ്സുകൾ സംഘടിപ്പിച്ചു

കെ.പുരം.നവകേരള സദസ്സിന്റെ പ്രചരണാർത്ഥം കെ.പുരം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേവധാർ ബ്രാഞ്ച് കമ്മിറ്റി വീട്ടുമുറ്റ സദസ്സുകൾ സംഘടിപ്പിച്ചു. പരിപാടി പുരോഗമന പ്രസ്ഥാനത്തിന്റെ താനൂർ നിയോജക മണ്ഡലം കൺവീനർ ഒ. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ലൈജു അധ്യക്ഷത വഹിച്ചു. ബാലസംഘം ജില്ല കൺവീനർ പി.സതീശൻ മാഷ് പരിപാടിയെ കുറിച്ച് വിശദീകരിച്ചു.മുൻ പഞ്ചായത്തംഗങ്ങളായ പി.കൃഷ്ണൻ, ശ്രീജ സത്യാനന്ദൻ എന്നിവരും,സി മുഹമ്മദ് ഷാഫി,ബിജൂല,നുസൈബ റഹീം,ചന്ദ്രമതി എന്നിവരും പരിപാടിക്ക് നേതൃത്വം നൽകി. വി.വി. സത്യാനന്ദൻ സ്വാഗതവും,കെ.വി. ബേബി നന്ദിയും പറഞ്ഞു.

Comments are closed.