ജനകീയ മന്ത്രിസഭയെ സ്വീകരിക്കാനൊരുങ്ങി താനൂർ

താനൂർ. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിന്റെ മുന്നോടിയായി കലാസദസ്സിന് തുടക്കമായി. ഉണ്യാൽ സഖാവ് ഇമ്പിച്ചിബാവ സ്മാരക ഫിഷറീസ് സ്റ്റേഡിയത്തിൽ ഗായിക ആബിദ റഹ്മാൻ കലാസന്ധ്യ ഉദ്ഘാടനം ചെയ്തു. പി സതീശൻ അധ്യക്ഷനായി. നിറമരുതൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ വി സിദ്ധിഖ് സംസാരിച്ചു. താനൂർ ബിആർസി ബിപിഒ കെ കുഞ്ഞികൃഷ്ണൻ സ്വാഗതവും, സി മോഹനൻ നന്ദിയും പറഞ്ഞു. ആദ്യദിനം കാലിക്കറ്റ് സിസ്റ്റേഴ്സ് അവതരിപ്പിച്ച നൃത്തസംഗീതസന്ധ്യ അരങ്ങേറി. നവംബർ 27 വരെ എല്ലാദിവസവും വൈകീട്ട് കലാപരിപാടികൾ അരങ്ങേറും. ചൊവ്വാഴ്ച നാട്ടുകൂട്ടം അവതരിപ്പിക്കുന്ന ഗാനസന്ധ്യയും, കായിക പ്രദർശനവും നടക്കും. പരിപാടിയുടെ ഭാഗമായി വിപണന സ്റ്റാളുകൾ ആരംഭിച്ചു. കുടുംബശ്രീ, ഫിഷറീസ് വകുപ്പ് സാഫ്, ജൈവ പച്ചക്കറി, നഴ്സറി, തേൻ എന്നിവയുടെ പ്രദർശനവും വില്പനയും നടക്കുന്നുണ്ട്. സ്റ്റേഡിയത്തിൽ പ്രത്യേക കൗണ്ടറുകളിലാണ് വിപണന മേള നടക്കുന്നത്.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

ഫോട്ടോ: നവകേരള സദസ്സിന്റെ ഭാഗമായി ഉണ്യാൽ ഇമ്പിച്ചിബാവ സ്മാരക ഫിഷറീസ് സ്റ്റേഡിയത്തിൽ നടന്ന കലാസന്ധ്യ ഗായിക ആബിദ റഹ്മാൻ ഉദ്ഘാടനം ചെയ്യുന്നു.