നവകേരള സദസ്സിന് മാറ്റ് കൂട്ടാൻ ഒരുങ്ങി

താനൂർ*മുഖ്യമന്ത്രിയുടെയും മറ്റു മന്ത്രിമാരുടെയും നേതൃത്വത്തിൽ ജില്ലയിലെ 16 മണ്ഡലങ്ങളിലായി സംഘടിപ്പിക്കുന്ന നവരകേരള സദസ്സിന് മാറ്റ് കൂട്ടാൻ ഒരുങ്ങുകയാണ് താനൂർ നിയജക മണ്ഡലം. നവകേരള സദസ്സിനോടനുബന്ധിച്ച് ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടികളാണ് പ്രദർശന കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. സർക്കാറിന്റെ വിവിധ വകുപ്പുകൾ സംഘടിപ്പിക്കുന്ന വിപണന സ്റ്റാളുകൾ, കാർഷിക വകുപ്പിന്റെ പ്രദർശന സ്റ്റാളുകൾ, കുടുംബശ്രീ ഫുഡ് കോർട്ടുകൾ, എന്നിവയും പ്രശസ്തരായ കലാകാരന്മാർ നയിക്കുന്ന കലാപരിപാടികളും സ്‌പോർട്‌സ് കൗൺസിൽ സംഘടിപ്പിക്കുന്ന ആയോധനകല പ്രദർശനവും ഇതിന്റെ ഭാഗമായി ഒരുങ്ങും. താനൂർ ഉണ്ണ്യാൽ സ്റ്റേഡിയം ഷോപ്പിങ് കോംപ്ലക്‌സിലാണ് പ്രദർശന വിപണന മേള സംഘടിപ്പികുന്നത്. നവംബർ 20 മുതൽ പ്രദർശന മേളയും വിവിധ കലാപരിപാടികളും നവംബർ 27ന് വൈകീട്ട് ആറിന് നവകേരള സദസ്സുമായാണ് നടത്തുക. താനൂർ എം.എൽ.എ ഓഫീസിൽ ചേർന്ന പ്രദർശന കമ്മിറ്റി യോഗത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിൻറ് ഡയറക്ടർ പ്രീതി മേനോൻ, കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനീയർ ഷാജൻ, കാർഷിക വകുപ്പ് അഡീഷണൽ ഡയറക്ടർ ബാബു സക്കീർ, കെ. ജനാർദ്ദനൻ മാസ്റ്റർ, ഇൻഡസ്ട്രിയൽ എക്സ്റ്റൻഷൻ ഓഫീസർ ബിന്ദു, താനൂർ കുടുംബശ്രീ കോർഡിനേറ്റർമാരായ രമ്യ, ഷൈനി എന്നിവർ പങ്കെടുത്തു. *_വിപണന സ്റ്റാളുകൾ സ്ഥാപിക്കാൻ അവസരം_*നവകേരള സദസ്സിന്റെ ഭാഗമായി താനൂർ നിയോജക മണ്ഡലത്തിൽ സംഘടിപ്പിക്കുന്ന പ്രദർശന വിപണന മേളയിലേക്ക് വിപണന സ്റ്റാളുകൾ സ്ഥാപിക്കാൻ താത്പര്യമുള്ളവർക്ക് അറിയിക്കാം. നവംബർ 20 മുതൽ 27 വരെ നീണ്ടുനിൽക്കുന്നതാണ് പ്രദർശന വിപണന മേള. കൂടുതൽ വിവരങ്ങൾക്ക് 98951 77101, 94470 04817 എന്ന നമ്പറുകളിൽ ബന്ധപ്പെടാം. ഇ-മെയിൽ homelyfoodbtgroups@gmail.com.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇