ദേശീയ സ്കൂൾ ഗെയിംസ് സ്വർണ മെഡൽ ജേതാവ് സി.പി. അബ്ദുറഹൂഫിനെ ആദരിച്ചു

*.* താനൂർ: ഭോപ്പാലിൽ നടന്ന 66 ാമത് ദേശീയ സ്കൂൾ ഗെയിംസിൽ 4 x 100 മീറ്റർ റിലേയിൽ സ്വർണം നേടിയ കേരള ടീമംഗം സി.പി.അബ്ദു റഹൂഫിനെ വെൽഫെയർ പാർട്ടി താനൂർ മണ്ഡലം കമ്മിറ്റി ആദരിച്ചു. മണ്ഡലം പ്രസിഡന്റ് അഷ്റഫ് വൈലത്തൂർ ഉപഹാരം കൈമാറി. പാർട്ടി ജില്ല കമ്മിറ്റിയംഗം ഷറഫുദ്ദീൻ കൊളാടി , ഡോ.ജൗഹർ ലാൽ, സി.ജലീൽ , റഷീദ് മൂലക്കൽ, പി.ശംസുദ്ദീൻ, ടി.പി. സൈദലവി തുടങ്ങിയവർ പങ്കെടുത്തു.: ദേശീയ സ്കൂൾ ഗെയിംസ് സ്വർണ മെഡൽ ജേതാവ് സി.പി.അബ്ദുൽ റഹൂഫിനുള്ള വെൽഫെയർ പാർട്ടിയുടെ ആദരം മണ്ഡലം പ്രസിഡന്റ് അഷ്റഫ് വൈലത്തൂർ കൈമാറി.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇