ദേശീയപാതയില്‍ വാട്ടര്‍ അതോറിറ്റി പമ്പിംഗ് മെയിന്‍ റോഡ് ക്രോസിംഗ് അന്തിമഘട്ടത്തില്‍

തിരൂരങ്ങാടി: കക്കാട് ദേശീയപാതയില്‍ വാട്ടര്‍ അതോറിറ്റി പമ്പിംഗ് മെയിന്‍ റോഡ് ക്രോസിംഗ് അന്തിമഘട്ടത്തില്‍. ഇന്നോ നാളെയോ പൂര്‍ത്തിയാകും. ആഴ്ച്ചകളായി ദേശീയ പാത നിര്‍മാണ ഭാഗമായി പ്രധാന ക്രോസിംഗ് ജോലികള്‍ നടന്നു വരികയായിരുന്നു. കക്കാട്, കരുമ്പില്‍, കാച്ചടി, വെന്നിയൂര്‍.ചുള്ളിപ്പാറ മേഖലകളില്‍ കക്കാട് ബൂസ്റ്റര്‍ ടാങ്കില്‍ നിന്നാണ് പമ്പിംഗ് നടത്തി വരുന്നത്. നാല് പ്രധാന ലൈനുകള്‍ ഇവിടെ ക്രോസിംഗില്‍ സ്ഥാപിക്കുന്നുണ്ട്. പ്രവര്‍ത്തി നീളുന്നത് കുടിവെള്ള വിതരണത്തെ പ്രതിസന്ധിയിലാക്കിയിരുന്നു. പ്രവര്‍ത്തി എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് കഴിഞ്ഞ ദിവസം മലപ്പുറം കലക്‌ട്രേറ്റില്‍ ചേര്‍ന്ന ഉന്നത തല യോഗത്തില്‍ നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ ആവശ്യപ്പെട്ടിരുന്നു. കക്കാട് പമ്പ് ഹൗസില്‍ നിന്നു റോഡ് മുറിച്ചു സ്ഥാപിച്ച മെയിന്‍ പമ്പിംഗ് ലൈനില്‍ നിന്നും റോഡിനിരുവശങ്ങളിലും പുതിയ ലൈന്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തിയും തുടങ്ങി. ജല വിതരണം കാര്യക്ഷമമാക്കാന്‍ ഈ പ്രവര്‍ത്തികള്‍ സഹായകമാകുമെന്ന് കേരള വാട്ടര്‍ അതോറിറ്റി അറിയിച്ചു. മെയിന്‍ റോഡ് ക്രോസിംഗ് പ്രവര്‍ത്തി നഗരസഭ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍, കെ.എന്‍.ആര്‍,സി വാട്ടര്‍ അതോറിറ്റി മാനേജര്‍പഴനി സന്ദര്‍ശിച്ച് വിലയിരുത്തി.-

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

കക്കാട് ദേശീയപാതയില്‍ വാട്ടര്‍ അതോറിറ്റി പമ്പിംഗ് മെയിന്‍ റോഡ് ക്രോസിംഗ് നഗരസഭ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍, കെ.എന്‍.ആര്‍,സി വാട്ടര്‍ അതോറിറ്റി മാനേജര്‍ പഴനി സന്ദര്‍ശിക്കുന്നു.