fbpx

ദേശീയ ബാലിക ദിനം ആചരിച്ചു.

തിരൂരങ്ങാടി: ദേശീയ ബാലികാ ദിനത്തോടനുബന്ധിച്ച് പുകയൂർ ഗവൺമെൻറ് എൽ പി സ്കൂൾ വിദ്യാർത്ഥിനികൾ “കരുത്തോടെ വളരാം കാവലാകാം” എന്ന മുദ്രാവാക്യമുയർത്തി ബാലിക പിരമിഡ് പടുത്തുയർത്തി. ഇന്ത്യയിൽ പുരുഷന്മാർക്കൊപ്പം സ്ത്രീകൾക്കും സുരക്ഷിതത്വവും തുല്യമായ അവസരങ്ങളും ലഭിക്കുന്ന ഒരു വാസയോഗ്യമായ സമൂഹം കെട്ടിപ്പടുക്കുക എന്നതാണ് ദിനാചരണത്തിന്റെ ലക്ഷ്യം. ദേശീയ ബാലികാ ദിനത്തിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിലും ആരോഗ്യത്തിനുമാണ് ഊന്നൽ അതുകൊണ്ടുതന്നെ ദിനാചരണത്തിന്റെ പ്രസക്തിയേറുന്നു. പ്രധാനാധ്യാപിക പി. ഷീജ ബാലികാ ദിന സന്ദേശം കൈമാറി. അധ്യാപകരായ രാധിക, സഹല സാക്കിർ, റജില, രജിത, ഷാദി ,ഫിദ ജിജിത എന്നിവർ നേതൃത്വം നൽകി.