ദേശീയ പുരാവസ്തു പ്രദർശനം ലോഗോ പ്രകാശനം നടത്തി*

* തിരൂർ: ന്യൂമിസ്മാറ്റിക് ആൻഡ് ഫിലാറ്റലിക് സൊസൈറ്റി തിരൂർ ( നാപ്സ് തിരൂർ) അതിൻറെ അഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി നവംബർ 11, 12 തീയതികളിൽ തിരൂർ ജിഎം യു പി സ്കൂളിൽ (ചക്ക സ്കൂൾ) നംഫിയന്റ് 23 എന്ന പേരിൽ എക്സിബിഷന്റെ ലോഗോ പ്രകാശനം ജില്ലയിലെ പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ പാറപ്പുറത്ത് മൊയ്തീൻ കുട്ടി എന്ന ബാവ ഹാജി നിർവഹിച്ചു. ചടങ്ങിൽ സ്വാഗതസംഘം ചെയർമാൻ കെ കെ അബ്ദുൽ റസാഖ് ഹാജി, വൈസ് ചെയർമാൻ ചിറക്കൽ ഉമ്മർ , ജനറൽ സെക്രട്ടറി സഗീർ വെള്ളക്കാട്ട്, പ്രസിഡന്റ് കെ വി മുഹമ്മദ് കുട്ടി നരിപ്പറമ്പ്, സുഭാഷ് പയ്യപ്പന്ത, ഷിനോജ് അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ജിനിയർ, എന്നിവർ സംബദ്ധിച്ചു. പ്രദർശനത്തിന്റെ ഭാഗമായി താപാൽ വകുപ്പ്‌ കോളേജ് വിദ്യാത്ഥികൾക്കായുളള രചന മത്സരം 26 ന്‌ ശ്രി ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല തിരൂർ ക്യാബസ് , സാമൂഹ്യ ശാസ്ത്ര ക്ലബ്ബുകൾക്കായുള്ള ക്വീസ് മത്സരങ്ങൾ ആലത്തൂരിലും നടക്കും വിവിധ രാജ്യങ്ങളിൽ നിന്നുളള കറൻസി നാണയം, സ്റ്റാമ്പ്, തീപ്പെട്ടി, പത്രമാസികകൾ, പുരാവസ്തുക്കൾ, അപൂർവ്വ കാർഷിക – ഗൃഹോപകരണങ്ങൾ, മറ്റ് അപൂർവ വസ്തുക്കളുടെ ശേഖരണം സംരക്ഷണവും നടത്തുന്ന നാപ്സ് മെംബർമാരുടെ ശേഖരണമാണ് പ്രദർശിപ്പിക്കുന്നത്. കൂടാതെ ഇന്ത്യൻ തപാൽ വകുപ്പ്, കേരള പുരാവസ്തു വകുപ്പ്, കേരള പുരാരേഖാ വകുപ്പ് , അന്താരാഷ്ട്ര മില്ലററ് പ്രദർശനം എന്നീ സ്റ്റാളുകളും ഉണ്ടായിരിക്കും. മൈ സ്റ്റാമ്പ്, ആധാർ സേവനം, ഇൻഷുറൻസ്, പോസ്റ്റിൽ സേവിംഗ് എക്കൗണ്ട് എന്നീ തപാൽ സേവനങ്ങളും ഉണ്ടായിരിക്കും.         ശേഖരണക്കാർക്ക് വസ്തുക്കൾ കരസ്ഥമാക്കുന്നതിന് കേരളത്തിന് അകത്തും പുറത്തുമുള്ള ഈ രംഗത്ത് പ്രവർത്തിക്കുന്നവരുടെ സേവനവും ലഭ്യമാണ്.       ആഘോഷത്തിന്റെ ഭാഗമായി ഘോഷയാത്ര, പൈതൃകയാത്ര എന്നിവയും സംഘടിപ്പിക്കും. ലോഗോ പ്രകാശന ചടങ്ങിൽസ്വാഗത സംഘംചെയർമാൻ കെകെ അബ്ദുൽ റസാഖ് ഹാജി, വൈസ് ചെയർമാൻ ഉമ്മർ ചിറക്കൽ, ജനറൽ സെക്രട്ടറി സഗീർ വെള്ളക്കാട്ട്, പ്രസിഡൻറ് മുഹമ്മദ് കുട്ടി നരിപ്പറമ്പ് ,സുഭാഷ് പയ്യാപ്പൊന്ത എന്നിവർ സംസാരിച്ചു.ജനറൽ സെക്രട്ടറിസഗീർ വെളളക്കാട്ട്മൊബൈൽ: 9562058428 പ്രസിഡൻറ് മുഹമ്മദ് കുട്ടി നരിപ്പറംബ്മൊബൈൽ: 70125 86963

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇