fbpx

‘നൻപകൽ നേരത്ത് മയക്കം’ തിയറ്ററില്‍ തന്നെ

മമ്മൂട്ടി ചിത്രം ‘നൻപകൽ നേരത്ത് മയക്കം തിയറ്ററില്‍ തന്നെ.’ മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒരുമിച്ച ചിത്രം തിരുവനന്തപുരത്ത് നടന്ന രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ചെങ്കിലും വളരെ ചുരുങ്ങിയ ആളുകള്‍ക്ക് മാത്രമേ കാണാന്‍ സാധിച്ചിട്ടുള്ളൂ. നേരത്തെ ചിത്രത്തിന്‍റെ റിലീസുമായി റിലീസുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പങ്ങള്‍ ഉണ്ടായിരുന്നു. ചിത്രം തിയറ്റര്‍ റിലീസാണോ ഒടിടിയാണോ എന്നായിരുന്നു പ്രേക്ഷകരുടെ സംശയം. ചിത്രം തിയറ്ററില്‍ തന്നെ റിലീസ് ചെയ്യുമെന്നാണ് ഏറ്റവും പുതിയ വാര്‍ത്ത.‘നൻപകൽ നേരത്ത് മയക്കം’ നിർമ്മിച്ചിരിക്കുന്ന മമ്മൂട്ടി കമ്പനി ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെ ചിത്രത്തിന്റെ തിയറ്റർ റിലീസ് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. എന്നാണ് റിലീസ് എന്ന് അറിയിച്ചിട്ടില്ലെങ്കിലും അടുത്ത് തന്നെ ചിത്രം തിയറ്ററുകളിൽ എത്തുമെന്നാണ് മമ്മൂട്ടി കമ്പനി അറിയിച്ചിരിക്കുന്നത്.എസ്.ഹരീഷാണ് ചിത്രത്തിന്‍റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത്. തേനി ഈശ്വറാണ് ക്യാമറ. അശോകന്‍, രമ്യ പാണ്ഡ്യന്‍,കൈനകരി തങ്കരാജ്, ടി.സുരേഷ് ബാബു, രാജേഷ് ശര്‍മ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.