നന്നമ്പ്ര കാളം തിരുത്തി തോട്. വെള്ളപ്പൊക്ക ഭീഷണിയിൽ നാട്ടുകാർ

.നന്നമ്പ്ര: പഞ്ചായത്ത് ഒന്നാം ഡിവിഷനിൽ കാളൻ തിരുത്തി പ്രദേശത്ത് അനധികൃതമായി തോട് മണ്ണിട്ട് നികത്തിയ സംഭവം ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.അനധികൃതമായി തോട് മണ്ണിട്ട് നികത്തിയതിനെ തുടർന്ന് പ്രദേശത്താകെ വെള്ളം കെട്ടി നിൽക്കുന്ന അവസ്ഥയിലാണ്. ഈ ഭാഗത്തെ തോടും നികത്തപ്പെട്ടതോടെ വെള്ളപ്പൊക്ക ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്.ഇവിടുത്തെ വീടുകളിൽ വെള്ളം കയറി മാറി താമസിക്കേണ്ടി വരുമോ എന്നുള്ള ആശങ്കയിലാണ് ഇവിടുത്തെ താമസക്കാർ.തോട് മണ്ണിട്ട് നികത്തിയതിനെതിരെ നൽകിയ പരാതിയിൽ ഡെപ്യൂട്ടി ഡയറക്ടറുടെ ഉത്തരവ് സമയബന്ധിതമായി പഞ്ചായത്ത് നടപ്പിലാക്കാത്തതാണ് പ്രദേശത്ത് വെള്ളം കെട്ടി നിൽക്കാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു.കീരനല്ലൂർ പുഴയുടെ കഴിവഴിയായി ഒഴുകുന്ന തോട്ടുംപുറം തോടിന്റെ കൈത്തോട് ആണ് സാമൂഹ്യദ്രോഹികൾ മണ്ണിട്ട് നശിപ്പിച്ചത്.പ്രദേശത്തുകാരുടെ ദുരിതത്തിന് അറുതി വരുത്താൻ ദുരന്ത നിവാരണ നിയമപ്രകാരമുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇