നന്നമ്പ്ര ശുദ്ധജല വിതരണ പദ്ധതി പ്രവൃത്തി ഇഴയുന്നു.* വേഗത്തിലാക്കണമെന്ന് കോൺഗ്രസ്*

തിരൂരങ്ങാടി:നന്നമ്പ്ര ഗ്രാമപഞ്ചായത്തിൽ 98 കോടി രൂപ ചെലവിട്ട് നടപ്പിലാക്കുന്ന ശുദ്ധജല വിതരണ പദ്ധതിയുടെ പ്രവർത്തി ഇഴയുന്നത് വേഗത്തിലാക്കണമെന്നും പൈപ്പിടാൻ തകർത്ത ഗ്രാമീണ റോഡുകൾ യാത്രക്ക് യോഗ്യമാക്കണമെന്നും നന്നമ്പ്ര മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. കിണർ, പമ്പ് ഹൗസ്, ശുദ്ധീകരണ പ്ലാൻറ് എന്നിവയുടെ നിർമ്മാണത്തിന് തടസ്സം നേരിട്ടത് പദ്ധതി പൂർത്തീകരണം വൈകാനിടയാക്കും കടലുണ്ടിപ്പുഴ ബാക്കികയത്ത് നിർമ്മിക്കേണ്ട കിണർ, ചുള്ളിക്കുന്നിൽ നിർമ്മിക്കേണ്ട ശുദ്ധീകരണ പ്ലാൻറ് എന്നിവയുടെ പണി ആരംഭിക്കും മുമ്പേ പഞ്ചായത്ത് റോഡുകളെല്ലാം പൊളിച്ചു പൈപ്പ് ഇടുകയായിരുന്നു.അവസാനഘട്ടം നടക്കേണ്ട ഈ പണികൾ ധൃതി പിടിച്ച് ആദ്യം തന്നെ നടപ്പിലാക്കാൻ ശ്രമിച്ചതാണ് റോഡുകളെല്ലാം തകർന്ന നിലയിൽ ആക്കിയത് മഴക്കാലത്ത് പൊളിച്ച റോഡുകളെല്ലാം ഇപ്പോഴും യാത്രക്ക് ദുഷ്കരമായി കിടക്കുകയാണ് .ജനത്തിന് നടന്നു പോകാൻ പോലും പറ്റാത്ത അവസ്ഥയിലാണ്.മഴപെയ്താൽ ചളിക്കുളം ആവുകയാണ് .ഇതിന് അടിയന്തര പരിഹാരം വേണമെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു മണ്ഡലം പ്രസിഡണ്ട് ലത്തീഫ് കൊടിഞ്ഞി അധ്യക്ഷത വഹിച്ചു

Comments are closed.