fbpx

ഒരേ റോഡിന് വ്യത്യസ്ഥ ഫണ്ട് സംയുക്ത സമരസമിതിയുടെ പരാതിയിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചു.

തിരൂരങ്ങാടി: നന്നമ്പ്ര – തിരൂരങ്ങാടി തദ്ദേശ സ്ഥാപനങ്ങളുടെ അതിർത്തി പങ്കിടുന്ന കക്കാട് ചെറുമുക്ക് റോഡിന്റെ പുനരുദ്ധാരണത്തിന് മാസങ്ങൾക്കകം ചില വഴിച്ചത് ഒരു കോടിയോളം രൂപ.

മാസങ്ങൾക്ക് മുമ്പ് തിരൂരങ്ങാടി നഗരസഭയും മലപ്പുറം ജില്ലാ പഞ്ചായത്തും 70 ലക്ഷം രൂപ വകയിരുത്തി വർക്ക് നടത്തിയ റോഡിൽ നന്നമ്പ്ര പഞ്ചായത്തും തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തും എം.എൽ.എ ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ കൂടി വകയിരുത്തി വീണ്ടും ഇതേ റോഡിൽ വർക്ക് നടത്തിക്കൊണ്ടിരിക്കുന്നെന്ന സംയുക്ത സമരസമിതി യുടെ പരാതിയിലാണ് വിജിലൻസ് റോഡ് സൈറ്റിലും പഞ്ചായത്തിലും പരിശോധന നടത്തിയത്.

തിരൂരങ്ങാടി നഗരസഭ നിർമിച്ച റോഡ് മാസങ്ങൾക്കകം പൊട്ടിപ്പൊളിഞ്ഞ് വലിയ ഗർത്തം രൂപപ്പെട്ടിരുന്നു ഇതോടെയാണ് പരാതികൾ ഉയർന്നത്.

നന്നമ്പ്ര പഞ്ചായത്തിലും തിരൂരങ്ങാടി മുൻസിപ്പാലിറ്റിക്കകത്തും പൊട്ടിപ്പൊളിഞ്ഞ റോഡുകൾ പുനർ നിർമിക്കാനും അടിസ്ഥാന സൗകര്യ വികസനങ്ങൾക്കും ഫണ്ടിലെന്ന വാദം ഉയർത്തുമ്പോതന്നെ യാണ് അരക്കിലോ മീറ്റർ റോഡിന് ഒരു കോടിയോളം വകയി രുത്തിയുള്ള അധികൃതരുടെ അഴിമതി.