‘നാലാം മുറ’ ഹിന്ദിയിലേക്ക്

ഈ മാസം 23 ന് ക്രിസ്മസ് റീലീസായി തീയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു നാലാം മുറ. ദീപു അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തിൽ ബിജു മേനോനും ഗുരു സോമസുന്ദരവുമാണ് പ്രധാന വേഷങ്ങളിലെത്തിത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രം പറഞ്ഞ പ്രമേയത്തേയും പ്രേക്ഷകർ ഇരു കൈകളും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. തീയറ്ററുകളിൽ വിജയകരമായി പ്രദർശിപ്പിച്ച് വരുന്ന നാലാം മുറ ഹിന്ദിയിലേയ്ക് റീമേക്ക് ചെയ്യാൻ സൂപ്പർ ഹിറ്റ് സിനിമ ‘അന്താധൂൻ’ നിർമ്മിച്ച മാച്ച് ബോക്‌സ് പ്രൊഡക്ഷൻസ് മുന്നോട്ട് വന്നിരിക്കുകയാണ് ഇപ്പോൾ.സസ്‌പെൻസ് ത്രില്ലറിനൊപ്പം സോഷ്യൽ മെസേജുമുള്ള കൺണ്ടന്‍റാണ് തങ്ങളെ ആകർഷിച്ചതെന്ന് മാച്ച് ബോക്‌സ് പ്രൊഡക്ഷൻസിന്റെ ഉടമ ശ്രീ സജ്ജയ് റൌത്രെ പറഞ്ഞു. 

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇