ആവേശമായി നാദം 2022
തിരൂരങ്ങാടി : മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത് നാദം 2022 ഭിന്നശേഷി കലാ-കായിക മേള മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി എം.കെ റഫീഖ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ നൂറോളം വരുന്ന പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ വിവിധ കലാ കായിക മത്സരങ്ങളില്‍ പങ്കെടുത്തു. കുട്ടികളെ ഉപഹാര സമര്‍പ്പണം നടത്തി ആദരിച്ചു. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.എം സുഹറാബി അധ്യക്ഷത വഹിച്ചു. ശബ്ന പൊന്നാട് മുഖ്യാതിഥിയായി സംസാരിച്ചു. ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ സറീന ഹസീബ്, ജില്ലാ പഞ്ചായത്തംഗം റൈഹാനത്ത്, ഗ്രാമപഞ്ചായത്ത് ഉപാധ്യക്ഷന്‍ ഹനീഫ ആച്ചാട്ടില്‍, സ്ഥിരം സമിതി അധ്യക്ഷരായ ജാസ്മിന്‍ മുനീര്‍, സി.പി സുബൈദ, പി.പി മുനീര്‍ മാസ്റ്റര്‍, ബ്ലോക്ക് മെമ്പര്‍ ജാഫര്‍ വെളിമുക്ക്, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ശംസുദ്ധീന്‍ മണമ്മല്‍, സഹീറ കൈതകത്ത്, നൗഷാദ് തിരുത്തുമ്മല്‍, ചാന്ത് അബ്ദുസ്സമദ്, എന്‍.എം റഫീഖ്, പി.പി സഫീര്‍, ജംഷീന പൂവ്വാട്ടില്‍, അഹമ്മദ് ഹുസൈന്‍, ഉമ്മുസല്‍മ നിയാസ്, രമണി അത്തേക്കാട്ടില്‍, സാജിത ടീച്ചര്‍, മര്‍വ്വ അബ്ദുല്‍ ഖാദര്‍, രാജന്‍ ചെരിച്ചിയില്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഉണ്ണി, എെ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ഹഫ്സത്ത്, സി.ഡി.എസ് പ്രസിഡന്റ് വി.കെ ശരീഫ പരിവാര്‍ ഭാരവാഹി സിദ്ധീഖ്, വളണ്ടിയര്‍മാരായ എം.ശമീം, ശിഹാബുദ്ധീന്‍ പാറക്കടവ്, സി.എം ശാഫി, ഫാരിസ് എന്നിവര്‍ സംസാരിച്ചു.