‘എന്റെ കേരളം പ്രദർശനം ‘: പ്രാദേശിക കലാകാരന്മാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാനസര്‍ക്കാരിന്റെ എന്റെ കേരളം പ്രദര്‍ശന വിപണനമേളയുടെ ഭാഗമായി കലാപരിപാടികള്‍ അവതരിപ്പിക്കുന്നതിന് പ്രാദേശിക കലാകാരന്മാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഏപ്രില്‍ 28 മുതല്‍ മെയ് നാല് വരെ വാഴത്തോപ്പ് ഗവ. വി എച്ച് എസ് എസ് മൈതാനത്താണ് പ്രദര്‍ശനമേള ഒരുക്കിയിരിക്കുന്നത്. മേള നടക്കുന്ന ദിവസങ്ങളില്‍ വൈകിട്ട് ആറ് മുതല്‍ ഏഴ് വരെയുള്ള സമയത്താണ് ജില്ലയിലെ പ്രാദേശിക കലാകാരന്മാര്‍ക്ക് പ്രധാന വേദിയില്‍ കലാപ്രകടനം നടത്താന്‍ അവസരമൊരുക്കിയിട്ടുള്ളത്. ഗോത്രകലകള്‍ക്ക് മുന്‍ഗണന ലഭിക്കും. പരമാവധി 45 മിനുട്ടാണ് അനുവദിക്കുക.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

പ്രാദേശിക കലാകാരന്മാര്‍ക്ക് പ്രോത്സാഹനവും പിന്തുണയും നല്‍കാനും തനത് കലകള്‍ക്ക് പ്രചാരണം നല്‍കാനുമായി സംഘടിപ്പിക്കുന്ന വേദിയില്‍ കലാപ്രകടനങ്ങള്‍ നടത്താന്‍ താല്‍പര്യമുള്ള ഇടുക്കി ജില്ലക്കാരായ വ്യക്തികള്‍ക്കും സംഘങ്ങള്‍ക്കും അപേക്ഷിക്കാം. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍സ്റ്റേഷന്‍, കുയിലിമല, പിന്‍: 685603 എന്ന വിലാസത്തിലോ entekeralamidukki@gmail.com എന്ന ഇമെയിലിലോ അപേക്ഷ നല്‍കാം. അപേക്ഷയില്‍ കലാകാരന്മാരുടെയും സംഘങ്ങളുടെയും പൂര്‍ണ വിവരങ്ങളും അവതരിപ്പിക്കാനുദ്ദേശിക്കുന്ന കലാപരിപാടിയെക്കുറിച്ചുള്ള സംഗ്രഹവും ഉള്‍പ്പെടുത്തണം. തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികള്‍ക്കും സംഘങ്ങള്‍ക്കും പ്രതിഫലം നല്‍കും. അപേക്ഷ നല്‍കാനുള്ള അവസാന തീയതി ഏപ്രില്‍ 17 വൈകിട്ട് അഞ്ച് മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 233036.