എം.വി.ആർ സഹകരണ മേഖലക്ക് പുതിയ ദിശാബോധം നൽകിയ നേതാവ്കൃഷ്ണൻ കോട്ടുമല

തിരൂരങ്ങാടി: കേരളത്തിൽ സഹകരണ രംഗത്ത് വായ്പേതര മേഖല യിൽ പരിയാരം മെഡിക്കൽ കോളേജ് ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾക്ക് അടിത്തറ പാകി സഹകരണ മേഖലക്ക് പുതിയ ദിശാബോധം നൽകിയ നേതാവായിരുന്നു മുൻ സഹകരണ വകുപ്പ് മന്ത്രിയായിരുന്ന എം.വി രാഘവനെന്ന് സി.എം.പി സംസ്ഥാന അസി: സെക്രട്ടറി കൃഷ്ണൻ കോട്ടുമല പറഞ്ഞു.. എം.വി.ആറിന്റെ 9-ാം ചരമ വാർഷിക അനുസ്മരണ സമ്മേളനം ചെമ്മാട് കെ.ടി ഓഡിറ്റോറിയത്തിൽ ഉൽഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം ജില്ലാ സെക്രട്ടറി വാസു കാരയിൽ അധ്യക്ഷത വഹിച്ചു. ജോ: സെക്രട്ടറിമാരായപി.അബ്ദുൾ ഗഫൂർ, പുനത്തിൽ രവീന്ദ്രൻ,ഏരിയാ സെക്രട്ടറിഎം.ബി രാധാകൃഷ്ണൻ,മുനിസിപ്പൽ സെക്രട്ടറി അഷറഫ് തച്ചറപടിക്കൽ,മുനിസിപ്പൽ കൗൺസിലർമാരായപി.ടി ഹംസ, എം.പി ജയശ്രി, വി.പിഅഹമ്മദ് കോയ, കെ. ശ്രീജിത്ത്പി.രവീന്ദ്രനാഥൻ,അശോകൻ കൊളത്തായി,കെ.എസ്.എഫ് ജില്ലാ പ്രസിഡണ്ട് പി.രാജലക്ഷ്മി,കെ.എം.എഫ് ജില്ലാ പ്രസിഡണ്ട് കെ.ഗീത,വി. ബിജിത എന്നിവർ പ്രസംഗിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇