fbpx

മരം മുറികേസിലെ ഉദ്യോഗസ്ഥര്‍ക്ക് എതിരെ വിജിലന്‍സ് അന്വേഷണം….

മരം മുറികേസിലെ ഉദ്യോഗസ്ഥര്‍ക്ക് എതിരെ വിജിലന്‍സ് അന്വേഷണം. വനംവകുപ്പ്, റവന്യൂവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് എതിരെയാണ് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടത്. നിലവില്‍ രണ്ട് വനം ഉദ്യോഗസ്ഥരെയും രണ്ട് റവന്യൂ ഉദ്യോഗസ്ഥരെയുമാണ് ക്രൈംബ്രാഞ്ച് പ്രതി ചേര്‍ത്തിരിക്കുന്നത്.

പ്രത്യേക സംഘം നൽകിയ ശുപാര്‍ശയിലാണ് സര്‍ക്കാര്‍ ഉത്തരവ്. പ്രാഥമിക അന്വേഷണം ആരംഭിക്കാന്‍ അനുമതി നല്‍കുന്ന ഉത്തരവ് ആഭ്യന്തര-വിജിലന്‍സ് വകുപ്പില്‍നിന്ന് ഉടന്‍ പുറത്തിറങ്ങും.

ഉദ്യോഗസ്ഥര്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയോ എന്നാണ് പ്രധാനമായും അന്വേഷിക്കുക. മാത്രമല്ല കേസിലെ പ്രതികളെ സഹായിക്കാന്‍ ഫയലുകളില്‍ അനുകൂല തീരുമാനം എഴുതിയോയെന്നും പരിശോധിക്കും.