fbpx

മുത്തുവിനും ഉമ്മക്കും ഇരുമ്പുചോല എ.യു.പി സ്കൂളിലെ കളിക്കൂട്ടുകാരുടെ ആദരം


എ ആർ നഗർ: ശാരീരിക പരിമിതിയിൽ ചക്ര കസേരയിൽ കറങ്ങി വീട് തന്നെ ലോകമാക്കിയ ഇരുമ്പുചോല തെങ്ങിലാൻ മുഹമ്മദ് സഹീലിനെയും (മുത്തു) മാതാവ് സിറാജുൽ മുനീറയെയും ഇരുമ്പുചോല എ.യു.പി സ്കൂളിലെ വിദ്യാർഥികൾ വീട്ടിലെത്തി ആദരിച്ചു.ഭിന്ന ശേഷി ദിനാചരണത്തിൻ്റെ ഭാഗമായിട്ടാണ് കുട്ടികൾ മുത്തുവിൻ്റെ വീട്ടിൽ എത്തിയത്. വാങ്ങിയ സമ്മാനം വിദ്യാർഥികൾ മുത്തുവിന് കൈമാറി.എൻ.പി മുഹമ്മദ് റഹീസ്, പി.ടി മുഹമ്മദ് അദ്നാൻ, എന്നിവർ മുത്തുവിനെ പൊന്നാട അണിയിച്ചു. ഇ.കെ റിയ, ലാസിമപുള്ളിശ്ശേരി, ഫാത്തിമ ശിഫ്ന കൂളത്ത് എന്നിവർ മുത്തുവിൻ്റെ ഉമ്മ സിറാജുൽ മുനീറയെ പൊന്നാട അണിയിച്ചു.

കെ.എ ടി എഫ് സംസ്ഥാന പ്രസിഡൻ്റ് ടി.പി അബ്ദുൽ ഹഖ്, സ്റ്റാഫ് സെക്രട്ടറി പി.അബ്ദുൽ ലത്തീഫ്, എസ്.ആർ.ജി കൺവീനർ പി.ഇ നൗഷാദ് എന്നിവർ സംസാരിച്ചു.ആവയിൽ മുഹമ്മദ് അഫ്ഷാൻ്റെ നേതൃത്വത്തിൽ കലാപ്രകടനവും നടന്നു.
പടം :ഭിന്ന ശേഷി ദിനത്തിൽ ഇരുമ്പുചോല എ യു പി സ്കൂൾ വിദ്യാർഫികൾ ശാരീരിക പരിമിതികളിൽ കഴിയുന്ന മുത്തുവിനെയും ഉമ്മ സിറാജുൽ മുനീറയെയും വീട്ടിലെത്തി ആദരിക്കുന്നു.