റേഷൻ സമ്പ്രദായം തകർക്കുന്ന സർക്കാർ നീക്കം ചെറുക്കും:മുസ്ലിം യൂത്ത് ലീഗ്*

*താനൂർ:സംസ്ഥാനത്തെ റേഷൻ കടകളെയും,റേഷൻ സമ്പ്രദായത്തേയും തകർക്കുന്ന ഇടത് സർക്കാരിന്റെ നടപടികൾ പ്രതിഷേധാർഹമാണെന്ന് താനൂർ നിയോജകമണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി .സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഹ്വാന പ്രകാരം താനൂർ മണ്ഡലത്തിലെ വിവിധ റേഷൻ കടകൾക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. ചെറിയമുണ്ടം പഞ്ചായത്തിൽ ഓവുങ്ങൽ,ഇരിങ്ങാവൂർ, കുറിപ്പിൻപടി,കുറുക്കോൾ,പറപ്പൂത്തടം, മണ്ടകത്തിപറമ്പ് എന്നീ റേഷൻ കടകൾക്ക് മുന്നിൽ നടന്ന പ്രതിഷേധങ്ങൾക് ശംസിയ സുബൈർ,യൂസഫ് കല്ലെരി,നൗഷാദ് പറപ്പൂത്തടം, വൈ സൽമാൻ,ജംഷാദ് ഇരിങ്ങാവൂർ, നസീർ സാഹിബ്,ഇസ്മയിൽ ഹാജി,ജബ്ബാർ പാലക്കൽ, പി.ആഷിഖ്, ഹസീബ് തലക്കടത്തൂർ ,യൂനുസ് ഇരിങ്ങാവൂർഎന്നിവർ നേതൃത്വം നൽകി.താനാളൂർ പഞ്ചായത്തിൽ കുണ്ടുങ്ങൽ,പട്ടരുപറമ്പ്,പുത്തൻതെരുവ്,വട്ടത്താണി, മീനടത്തൂർ, പകര എന്നീ റേഷൻ കടകൾക്ക് മുന്നിൽ കെ.ഉബൈസ്, ടി.ജംഷീർ, മുഫീദ്. കെ.ടി ജാറം,പി.അയൂബ്, ഐ. അഷ്റഫ്, ചാത്തെരി സുലൈമാൻ, കെ.കെ റിൻഷാദ്, സി.ശിഹാബ്,മുസ്തഫ പകര, വി.കുഞ്ഞു,വി.ആരിഫ്‌,പി.ടി.സുബൈർ,ആർകെ. സാഹിർ,കെ.ഷാജി എന്നിവർ നേതൃത്വം നൽകി.ഒഴൂർ പഞ്ചായത്തിൽ വെള്ളച്ചാൽ റേഷൻ കടക്കു മുന്നിൽ നടന്ന പ്രതിഷേധത്തിന് വി.കെ.ജലീൽ,ഇസ്മയിൽ അയ്യായ എന്നിവർ നേതൃത്വം നൽകി.നിറമരതൂർ പഞ്ചായത്തിലെ പുതിയകടപ്പുറത്ത് നടന്ന പ്രതിഷേധത്തിന് പി.ടി.ജലീൽ,ഫൈജാസ് പുതിയകടപ്പുറം ,നിയാസി പത്തമ്പാട്എന്നിവർ നേതൃത്വം നൽകി.താനൂർ മുനിസിപാലിറ്റിയിൽ നടന്ന പ്രതിഷേധ പരിപാടിക്ക് എ. എം. യൂസഫ്,അൻവർ മാസ്റ്റർ, ജംഷീർ ഷാൻ,റഷീദ് വടക്കയിൽ, സുൽത്താൻ ഒട്ടുമ്പുറം, ഇബ്രാഹിം താനൂർ എന്നിവർ നേതൃത്വം നൽകി.പൊന്മുണ്ടത്ത് നടന്ന പ്രതിഷേധത്തിന് ടി.നിയാസ്, റമീസ് പൊന്മുണ്ടം എന്നിവർ നേതൃത്വം നൽകി.

Subscribe our YouTube channel
Now 👇👇👇👇

വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇