താനൂർ ബോട്ട് ദുരന്തം:മന്ത്രി വി.അബ്ദുറഹിമാൻ രാജിവെക്കണമെന്നവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു
താനാളൂർ:താനൂർ ബോട്ട് ദുരന്തത്തിൽ ബോട്ടുടമക്ക് ഒത്താശ ചെയ്ത് കൊടുത്ത മന്ത്രി വി.അബ്ദുറഹിമാൻ രാജിവെക്കണമെന്നവശ്യപ്പെട്ട് താനൂർ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകർ മന്ത്രി വി.അബ്ദുറഹിമാനെ കരിങ്കൊടി കാണിച്ചു.ഒഴൂർ പഞ്ചായത്തിലെ അയ്യായയിൽ വെച്ചും,താനാളൂർ പഞ്ചായത്തിലെ പകരയിൽ വെച്ചുമാണ് മന്ത്രിക്ക് മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. അയ്യായയിൽ കരിങ്കൊടി കാണിച്ചതിന് ഒഴൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് ഇസ്മയിൽ അയ്യായ,ട്രഷറർ അസ്ഹർ പുൽപറമ്പ്, ശംസുദ്ധീൻ പുൽപറമ്പ് എന്നിവരെയും, പകരയിൽ കരിങ്കൊടി കാണിച്ചതിന് താനാളൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറി മുസ്തഫ പകര, താനാളൂർ പഞ്ചായത്ത് എം.എസ്.എ. ഫ് പ്രസിഡന്റ്ജാബിർ പകര എന്നിവരെയും അറസ്റ്റ് ചെയ്തു.അറസ്റ്റ് ചെയ്തവരെ ജാമ്യത്തിൽ വിട്ടയച്ചു.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇
