അകക്കണ്ണിന്റെ വെളിച്ചത്തില്‍ അവര്‍ ഒത്തുകൂടി മുസ്്‌ലിം യൂത്ത്‌ലീഗ് സ്‌നേഹ സ്പര്‍ശം ശ്രദ്ധേയമായി

തിരൂരങ്ങാടി: അകക്കണ്ണിന്റെ വെളിച്ചത്തില്‍ 99 കാഴ്ച്ച പരിമിതരുടെ ഒത്തുകൂടല്‍ ശ്രദ്ധേയമായി. കളിച്ചും ചിരിച്ചും പരിഭവവും പ്രയാസവും പങ്കുവെച്ചും ആടിയും പാടിയും അവര്‍ മുസ്്‌ലിം യൂത്ത്‌ലീഗിന്റെ സ്‌നേഹ സ്പര്‍ശമറിഞ്ഞു. രോഗികള്‍ക്ക് അത്താണിയായി പ്രവര്‍ത്തിക്കുന്ന ദയ സെന്ററില്‍ രാവിലെ പത്ത് മുതല്‍ ആരംഭിച്ച പരിപാടിക്ക് ബ്രെയില്‍ ലിപിയില്‍ കോട്ടക്കല്‍ മുഹമ്മദ് കുട്ടിയുടെ അതിമനോഹരമായ ഖുര്‍ആന്‍ പാരായണത്തോടെയായിരുന്നു തുടക്കം. തിരൂരങ്ങാടി മണ്ഡലം മുസ്്‌ലിം യൂത്ത്‌ലീഗ് വാദിറഹ്മ ക്ലാരി കഴുങ്ങിലപ്പടിയുടെ സഹകരണത്തോടെയാണ് സ്‌നേഹ സ്പര്‍ശം സംഘടിപ്പിച്ചത്. അഞ്ച് മക്കള്‍ക്കും കാഴ്ച്ച പരിമിതിയുള്ള മൂന്നിയൂര്‍ പാലക്കലില്‍ നിന്നുള്ള കുടുംബം, കാഴ്ച്ച പരിമിതിയുള്ള നിരവധി ദമ്പതികള്‍, ഓരോ കുടുംബത്തില്‍ രണ്ടും മൂന്നും കാഴ്ച്ച പരിമിതിയുള്ളവര്‍ അങ്ങനെ തിരൂരങ്ങാടി താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 99 പേരാണ് സംഗമത്തില്‍ പങ്കെടുത്തത്. സംഗമം മുസ്്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുസ്്‌ലിംലീഗും മുസ്്‌ലിം യൂത്ത്‌ലീഗും എന്നും മാതൃകാപരമാണെന്ന് തങ്ങള്‍ പറഞ്ഞു. കാഴ്ച്ച പരിമിതരുമായി അല്‍സമയം തങ്ങള്‍ സംവദിച്ചു. മുസ്്‌ലിം യൂത്ത്‌ലീഗ് മണ്ഡലം പ്രസിഡന്റ് യു.എ റസാഖ് അധ്യക്ഷനായി. മുസ്്‌ലിം യൂത്ത്‌ലീഗ് ജില്ലാ പ്രസിഡന്റ് ഷരീഫ് കുറ്റൂര്‍ മുഖ്യപ്രഭാഷണം നടത്തി. സുഫീ ഗായകന്‍ കെ.എച്ച് താനൂര്‍ മുഖ്യാതിഥിയായിരുന്നു. ചടങ്ങില്‍ മുന്‍ മന്ത്രി പി.കെ അബ്ദുറബ്ബ്, മുസ്്‌ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്റുമാരായ പി.എസ്.എച്ച് തങ്ങള്‍, എം.കെ ബാവ, സി.എച്ച് മഹ്മൂദ് ഹാജി, കെ കുഞ്ഞിമരക്കാര്‍, ടി.പി.എം ബഷീര്‍, ഷരീഫ് വടക്കയില്‍, മണ്ഡലം ജനറല്‍ സെക്രട്ടറി പി.എം സാലിം, എം.സി ഫൈസല്‍, റഷീദ് തൊടാത്തില്‍, ഗഫൂര്‍ മാസ്റ്റര്‍, റിയാസ് പരപ്പനങ്ങാടി, പി.പി ഷാഹുല്‍ ഹമീദ് പ്രസംഗിച്ചു. കാഴ്ച്ച പരിമിതര്‍ക്കുള്ള ചികില്‍സക്ക് ആവശ്യമായ എല്ലാ മരുന്നുകളും ദയ ചാരിറ്റി സെന്റര്‍ വഴി സൗജന്യമായി നല്‍കുമെന്ന് ചടങ്ങില്‍ നേതാക്കള്‍ പ്രഖ്യാപിച്ചു. വി.ടി സുബൈര്‍ തങ്ങള്‍, യു.കെ മുസ്തഫ മാസ്റ്റര്‍, സി.ടി നാസര്‍, വി.എം മജീദ്, അനീസ് കൂരിയാടന്‍, പി.പി അഫ്സല്‍, യു ഷാഫി, മമ്മുട്ടി തൈക്കാടന്‍, അസീസ് ഉള്ളണം, റിയാസ് തോട്ടുങ്ങല്‍, ഉസ്മാന്‍ കാച്ചടി, മുസ്തഫ കളത്തിങ്ങല്‍, ടി.വി നൗഷാദ്, ആസിഫ് പാട്ടശ്ശേരി, ഫസലുദ്ധീന്‍ തയ്യില്‍, സി.കെ മുനീര്‍, കെ.പി ഗഫൂര്‍, അയ്യൂബ് തലാപ്പില്‍, അബ്ബാസ് ഒള്ളക്കന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ചടങ്ങില്‍ ഇവര്‍ക്കുള്ള റിലീഫ് വിതരണവും നടത്തി.

Comments are closed.