താനൂർ മണ്ഡലത്തിലെ സ്റ്റേഡിയങ്ങളുടെ നിർമാണത്തിലെ അപാകത നിയമ നടപടിക്ക് ഒരുങ്ങി മുസ്ലിം ലീഗ്

താനൂർ നിയോജക മണ്ഡലത്തിൽ പുതുതായി സർക്കാർ ഫണ്ട് ഉപയോഗിച്ച് കാട്ടിലങ്ങാടി ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നിർമ്മിച്ച സ്റ്റേഡിയവും, ഫിഷറീസ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നിർമ്മിച്ച സ്റ്റേഡിയവും, ഉണ്ണിയാൽ ഫിഷറീസ് ഗ്രൗണ്ടിൽ നിർമ്മിച്ച സ്റ്റേഡിയവും നിർമ്മാണത്തിലെ അപാകത മൂലം ഫുട്ബോൾ ഉൾപ്പെടെയുള്ള കായിക മത്സരങ്ങൾക്ക് ഉപയോഗിക്കുവാൻ കഴിയാത്ത അവസ്ഥയിലാണ് ഉള്ളത്. ഇതുമൂലം സർക്കാറിന്റെ കോടിക്കണക്കിന് രൂപ നഷ്ടമായിരിക്കുകയാണ്. സബ്ജില്ലാ സ്കൂൾ കലോത്സവവും തദ്ദേശ സ്ഥാപനങ്ങളുടെ കീഴിൽ നടക്കുന്ന ജനകീയമായ കേരളോത്സവങ്ങൾ പോലും നടത്തുവാൻ മണ്ഡലത്തിലെ പുറത്തുള്ള സ്റ്റേഡിയങ്ങളെ ആശ്രയിക്കേണ്ട ദുരവസ്ഥയിലാണ് താനൂരിലെ കായിക പ്രേമികളും, വിദ്യാർത്ഥികളും.പൂർവീക കാലം മുതൽ തന്നെ നിരവധി കായിക താരങ്ങളെ വളർത്തിക്കൊണ്ടുവന്ന ദേവദാർ സ്കൂളിലെ ഗ്രൗണ്ട് പോലും നഷ്ടപ്പെടുത്തിയാണ് സ്കൂൾ ഗ്രൗണ്ടിൽ അശാസ്ത്രീയമായി കെട്ടിടം പണിയുന്നത്. ദേവദാർ സ്കൂളിലെ കുട്ടികൾക്ക് കായിക പരിശീലനം നടത്താൻ ഗ്രൗണ്ട് പോലുമില്ലാത്ത അവസ്ഥയാണ് ഇപ്പോൾ ഉള്ളത്. കഴിഞ്സബ്ജില്ലാകായികമേളയിൽകായികപരിശീലനത്തിന്റെ അഭാവം മൂലം ദേവധാർ സ്കൂളിലെകുട്ടികൾക്ക്സ്കൂളിന്റെ പാരമ്പര്യതിനനുസരിച്ചുള്ളമികവ്പുലർത്തുവാൻകഴിഞ്ഞിട്ടില്ല.അന്താരാഷ്ട്ര നിലവാരം ഉള്ള സ്റ്റേഡിയം ആണെന്ന് പറഞ്ഞു ഉദ്ഘാടനം നിർവഹിച്ച കാട്ടിലങ്ങാടി സ്റ്റേഡിയം സെവൻസ് ഫുട്ബോൾ കളിക്കാൻ മാത്രമാണ് സൗകര്യം,ഇലവൻസ് ഫുട്ബോൾ കളിക്കാനുള്ള സൗകര്യം ആണ് കോടികൾ മുടക്കി സർക്കാർ സ്റ്റേഡിയം പണിയുമ്പോൾ വേണ്ടിയിരുന്നത്. ഇപ്പോൾ ഇലവൻസ് ഫുട്ബോൾ കളിക്കാൻ കഴിയാതെ വന്നിരിക്കുകയാണ്,കൂടാതെ ഈ സ്റ്റേഡിയത്തിൽ കായിക മത്സരങ്ങൾക്ക് പരിശീലനം നടത്തുവാനോ കായിക മത്സരങ്ങൾ സംഘടിപ്പിക്കുവാനോ കഴിയില്ല. ഈ ഗ്രൗണ്ടിന്റെ നീളം 90 മീറ്റർ ആണ് ഇപ്പോൾ ഉള്ളത്.ഗോൾ പോസ്റ്റ് മുതൽ ഗോൾ പോസ്റ്റ് വരെ 86 മീറ്ററും, ഇതിൻറെ വീതി 45 മീറ്ററിൽ ഡ്രൈനേജ് കഴിച്ചാൽ 41 മീറ്ററുമാണ്. കായിക മത്സരമായ 100 മീറ്റർ പോലും ഓട്ടമത്സരം നടത്താൻ കഴിയില്ല, 80 മീറ്റർ ഓടാനെ കഴിയുകയുള്ളൂ. അതേപോലെ 200 മീറ്റർ മത്സരത്തിന് ട്രാക്ക് ഇട്ടാൽ 160 മീറ്റർ ഓടാനേ കഴിയുകയുള്ളൂ. ഈ സ്റ്റേഡിയത്തിന്റെ പ്ലാനിലും അതേപോലെ തന്നെ ഡിസൈനിങ്ങിലും വന്ന പോരായ്മയാണ് സ്റ്റേഡിയം കോടികൾ മുടക്കിയിട്ടും ഉപകാരപ്രദം അല്ലാതെ വന്നത്. ഫിഷറീസ് സ്കൂളിലെ സ്റ്റേഡിയവും ഇതേ അവസ്ഥയാണ് സെവൻസ് ഫുട്ബോൾ കളിക്കാവുന്നതിനുള്ള സൗകര്യവും ഇല്ല. 100 മീറ്റർ കായിക മത്സരം പോലും സംഘടിപ്പിക്കുവാൻ കഴിയില്ല. വളരെ ഇടുങ്ങിയ രീതിയിലാണ് ഈ സ്റ്റേഡിയവും നിർമ്മിച്ചിട്ടുള്ളത്. സ്പോർട്സ് സ്കൂൾ ആയി താനൂരിലെ ഫിഷറീസ് സ്കൂൾ ഉയർത്തിയ ഈ വിദ്യാലയത്തിൽ സ്റ്റേഡിയം അതിന് ഉപകരിക്കാത്ത രീതിയിലാണ് നിർമ്മിച്ചിട്ടുള്ളത്. ഇത് ഇവിടെ പഠിക്കുന്ന കുട്ടികളോട് ചെയ്ത ഏറ്റവും വലിയ ക്രൂരതയാണ്. താനൂർ മണ്ഡലം എംഎൽഎ ശ്രീ വി അബ്ദുറഹിമാൻ കേരളത്തിൻറെ കായിക വകുപ്പ് മന്ത്രി കൂടിയാണ്. ഇദ്ദേഹത്തിൻറെ മണ്ഡലത്തിൽ നിർമ്മിച്ച കായിക സ്റ്റേഡിയങ്ങൾ അതിന് ഉപകരിക്കാത്ത അവസ്ഥയിൽ ആയത് യഥാർത്ഥത്തിൽ കേരളത്തിൻറെ കായിക രംഗം ഏതു രീതിയിലാണെന്ന് വിളിച്ച് ഓതുന്നതിന്റെ തെളിവാണ്.സബ്ജില്ലാ കായിക മത്സരം നടത്താൻ കഴിയാത്തത് കൊണ്ട് അധ്യാപകരും സംഘാടകരും പുറത്തുള്ള സൗകര്യങ്ങൾ തേടിപ്പോയത്. സ്റ്റേഡിയങ്ങളുടെ നിർവഹണം നടത്തിയ ആതത് ഡിപ്പാർട്ട്മെന്റുകളുടെയും കായിക മന്ത്രിയുടെ കുറ്റകരമായ അനാസ്ഥയുമാണ് താനൂരിൽ കായിക മത്സരങ്ങൾ നടത്തുവാനും പരിശീലനം ചെയ്യുവാനുമുള്ള അസൗകര്യം വന്നത്. അതിനെ മറ്റുള്ളവരുടെ മെക്കിട്ട് കയറി രക്ഷപ്പെടുകയില്ല മന്ത്രി വി അബ്ദുറഹിമാൻ ചെയ്യേണ്ടത്. സർക്കാറിന്റെ കോടിക്കണക്കിന് രൂപയുടെ നഷ്ടം വരുത്തിയ ഈ സ്റ്റേഡിയങ്ങളുടെ നിർമ്മാണത്തിന് നേതൃത്വം നൽകിയവർക്കെതിരെ നിയമനടപടി സ്വീകരിക്കുവാൻ നിയോജകമണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി തീരുമാനിച്ചു.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇