മുസ്‌ലിം ലീഗ് എല്ലാവരെയും ചേർത്തു പിടിക്കുന്ന പ്രസ്ഥാനം : പി അബ്ദുൽ ഹമീദ് മാസ്റ്റർ എം. എൽ. എ

താനൂർ : മുസ്‌ലിം ലീഗ് പാർട്ടി എല്ലാവരെയും ചേർത്തു പിടിക്കുന്ന പ്രസ്ഥാനമാണെന്ന് മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി പി. അബ്ദുൽ ഹമീദ് മാസ്റ്റർ എം. എൽ. എ പ്രസ്താവിച്ചു. പാർലമെന്റ് തെരഞ്ഞെടുപ്പ് നേരിടാൻ മുസ്‌ലിം ലീഗ് എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗ് താനൂർ മുനിസിപ്പൽ കമ്മിറ്റി കൂട്ടായി പടിഞ്ഞാറേക്കര സീ സോൺ റിസോർട്ടിൽ സംഘടിപ്പിച്ച ഡിവൈസ് 23 എക്സിക്യൂട്ടീവ് ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുസ്‌ലിം ലീഗ് മുനിസിപ്പൽ പ്രസിഡന്റ് സി മുഹമ്മദ് അഷ്റഫ് അധ്യക്ഷനായി. സയ്യിദ് ശാഹുൽ ഹമീദ് ജമലുല്ലൈലി തങ്ങൾ ഓലപ്പീടിക പ്രാർത്ഥനക്ക് നേതൃത്വം നൽകി. പൊളിട്ടിക്കൽ സെഷന് യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് ശരീഫ് കുറ്റൂരും, മോട്ടിവേഷൻ സെഷന് യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എൻ. കെ. അഫ്സൽ റഹ്മാനും നേതൃത്വം നൽകി. മുസ്‌ലിം ലീഗ് സെക്രട്ടറിയേറ്റ് അംഗം കെ കുട്ടി അഹമ്മദ് കുട്ടി, നിയോജക മണ്ഡലം പ്രസിഡന്റ് കെ. എൻ. മുത്തുകോയ തങ്ങൾ, സെക്രട്ടറി എം. പി.അഷ്റഫ്, ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.പി.പി.ഹാരിഫ്, സംസ്ഥാന പ്രവർത്തക സമിതി അംഗം ടി.വി.കുഞ്ഞൻ ബാവ ഹാജി, നഗരസഭ ചെയർമാൻ പി. പി. ഷംസുദ്ധീൻ, നേതാക്കളായ കെ. സലാം, ടി.പി.എം.അബ്ദുൽ കരീം അഡ്വ. പി.പി.റഊഫ്, കെ.പി.മുഹമ്മദ് ഇസ്മായിൽ, ടി.വി.കുഞ്ഞുട്ടി. എസ്.പി.കോയ മോൻ, കെ.പി.അബ്ദുമോൻ ഹാജി,, സി.പി.അഷ്റഫ്, റഷീദ് ത പ്രേരി,, വി.പി.ബഷീർ, കെ.പി.അഷ്റഫ് മാസ്റ്റർ, എ.പി.മുഹമ്മദ് ശരീഫ്, ഇ.പി.ഹനീഫ മാസ്റ്റർനിസാം താനൂർ എന്നിവർ പ്രസംഗിച്ചു.: മുസ്ലിം ലീഗ് താനൂർ മുനിസിപ്പൽ കമ്മിറ്റി കൂട്ടായി പടിഞ്ഞാറേക്കര സീ സോൺ റിസോർട്ടിൽ സംഘടിപ്പിച്ച ഡിവൈസ് 23 എക്സിക്യൂട്ടീവ് ക്യാമ്പ് മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി പി. അബ്ദുൽ ഹമീദ് മാസ്റ്റർ എം. എൽ. എ ഉദ്ഘാടനം ചെയ്യുന്നു

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇