താനാളൂരിൽ വോളിബാൾ മത്സരം റെയിൽ വേ ഓവർ ബ്രിഡ്ജിന് താഴെ കേരളോത്സവം അട്ടിമറിച്ചെന്ന് മുസ്ലിം ലീഗ്
താനാളൂർ : താനാളൂർ ഗ്രാമപഞ്ചായത്തിൽ രണ്ട് സ്റ്റേഡിയങ്ങളുണ്ടായിട്ടും കേരളോത്സവത്തിന്റെ ഭാഗമായുള്ള വോളിബാൾ മത്സരങ്ങൾ നടത്താൻ യാതൊരു അടിസ്ഥാന സൗകര്യവുമില്ലാത്ത താനൂർ ദേവധാർ റെയിൽവേ ഓവർ ബ്രിഡ്ജിന് താഴെയുള്ള തകർന്നപി.ഡബ്ലിയു.ഡി റോഡ് തിരഞ്ഞെടുത്തത് കേരളോത്സവത്തെ അട്ടിമറിക്കാനും കായിക താരങ്ങളെ അപമാനിക്കാനുമാണെന്ന് മുസ്ലിം ലീഗ് താനാളൂർ പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. മാസങ്ങൾക്ക് മുമ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ഇ.എം.എസ് സ്റ്റേഡിയവും പട്ടരു പറമ്പിലെ നായനാർ സ്റ്റേഡിയവും കായിക യോഗ്യമല്ലാത്തതിനാലാണ് പാലത്തിന് കീഴിലെ സ്ഥലം ഉപയോഗപ്പെടുത്തിയിരിക്കുന്നതെന്നും മുസ്ലിം ലീഗ് ആരോപിച്ചു. കലാ കായിക സാഹിത്യ രംഗങ്ങളിലെ യുവതയുടെ നൈപുണ്യം പരിപാഷിപ്പിക്കുന്നതിനായുള്ള കേരളോത്സവത്തിന്റെ മുഴുവൻ താത്പര്യങ്ങളേയും താനാളൂരിലെ ഇടത് ഭരണ സമിതി റദ്ദ് ചെയ്യുകയാണ് . കായിക താരങ്ങൾ പാലത്തിന് കീഴിലെ വിറക് കൂനകളിന്മേലായിരുന്നു ഇരുന്നിരുന്നത്. എങ്ങിനെയെങ്കിലും പരിപാടി നടന്നാൽമതിയെന്ന പഞ്ചായത്തിന്റെ അലഭാവം ചോദ്യം ചെയ്യപ്പെടണമെന്നുംമുസ്ലിം ലീഗ് അഭിപ്രായപ്പെട്ടു.കേരളോത്സവത്തിന്റെ സംഘാടക സമിതിയുടെ മുഖ്യ രക്ഷാധികാരികളാവേണ്ടത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡാണ്ടും പ്രദേശത്തെ ജില്ലാ പഞ്ചായത്ത്‌അംഗവുമായിരുന്നു . പക്ഷേ രണ്ട് പേരേയും സംഘാടക സമിതി യോഗത്തിലേക്ക് ക്ഷണിക്കാതെയാണ് സംഘാടക സമിതി രൂപീകരിച്ചത്. യുവജന സംഘടനാ പ്രതിനിധികളെ കൂടി സംഘാടക സമിതിയിൽ ഉൾപ്പെടുത്തണമെന്ന മാർഗ്ഗരേഖ പോലും താനാളൂരിലെ ഇടത് ഭരണ സമിതി അട്ടിമറിച്ചെന്നും മുസ്ലിം ലീഗ് ആരോപിച്ചു. നേരത്തെ പഞ്ചായത്ത് തലത്തിൽ കേരളോത്സവം നടത്താനുള്ള ഉത്തരവ് ഇറക്കിയതും വിവാദമായിരുന്നു. പരിപാടി ആരംഭിക്കാൻ നിർദേശിച്ച തീയതിക്ക് പിറ്റേന്നാണ് ഉത്തരവ് ഇറങ്ങുന്നത്. ഈ ഉത്തരവു പഞ്ചായത്തുകൾക്ക് ലഭിച്ചത്‌കേരളോത്സവം നടത്താനുള്ള കാലാവധി തീരുന്ന ദിവസവും. ഇടത് സർക്കാർ കേരളത്തിലെ യുവജനങ്ങളെ കബളിപ്പിക്കുകയും അവരുടെ കായിക ശേഷിയെ തളർത്തുകയുമാണ്. താനാളൂരിലെ ഇടത് പക്ഷം സംസ്ഥാന സർക്കാറിനെ അനുകരിക്കുകയാണ്. യോഗത്തിൽ കെ.വി. മൊയ്തീൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു. ടി.പി.എം മുഹ്സിൻ ബാബു, പി. അബ്ദുൽ കരീം, കുഞ്ഞു മീനടത്തൂർ ,യു. നാസർ മാസറ്റർ, വി.പി. ഗഫൂർ, ബഷീർ പാലപ്പെട്ടി, ടി.കെ നസീർ, വി. ആരിഫ് എന്നിവർ സംസാരിച്ചു
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

: താനാളൂർ ഗ്രാമ പഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായുള്ള വോളിബാൾ മത്സരങ്ങൾ താനൂർ ദേവധാർ റെയിൽവേ ഓവർ ബ്രിഡ്ജിന് താഴെ നടന്നപ്പോൾ