മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി പ്രവാസി ലീഗ് ചരിത്രസമ്മേളനം നവ്യാനുഭവമായി.

എഴുപത്തിഅഞ്ച് അഞ്ച് സംവൽസരങ്ങൾ പിന്നിട്ട ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ പ്ലാറ്റിനം ജൂബിലി ഭാഗമായി തിരൂരങ്ങായാൽ പ്രവാസി ലീഗ് നടത്തിയ ചരിത്ര സമ്മേളനം ആവേശകരമായി. കേരളത്തിൽ രണ്ടാമതായി മുസ്ലിം ലീഗിന് യൂണിറ്റ് രൂപീകരിച്ച തിരൂരങ്ങാടിയിൽ അതിന്റെ പ്രഥമ പ്രസിഡണ്ടായ കെ.എം മൗലവിയുടെ വീട്ടു മുറ്റത്താണ് മുസ്ലിം ലീഗിന്റെ ആരംഭകാല ചരിത്രങ്ങളെ ഓർമ്മപ്പെടുത്തുന്ന ചരിത്രസമ്മേളനം സംഘടിപ്പിച്ചത്.തിരൂരങ്ങാടിയുടെ രാഷ്ട്രീയ നിർണ്ണയത്തിൽ മുഖ്യ പങ്ക് വഹിച്ച മൗലവിയുടെയും മുസ്ലിം ലീഗിന്റെയും കഥ കേൾക്കാൻ വിവിധ തുറകളിലുള്ള വ്യക്തിത്വങ്ങളാണ് ഒത്ത് കൂടിയത്.കേരളത്തി സാമൂഹ്യ മാറ്റത്തിന്റെ നായകൻമാരിൽ ഒരാളായിരുന്നു കെ.എം മൗലവി. മുസ്ലിംകൾക്കിടയിലെ ശാഖാപരമായ ഭിന്നതകൾ മാറ്റി വെച്ച് മുസ്ലിംകൾ മുസ്ലിം ലീഗിൽ ചേരണമെന്ന മൗലവിയുടെ ഉൽബോധനം ഇപ്പോഴും പ്രസക്തമാണ്. സത്യത്തിന്റെയും ന്യായത്തിന്റെയും ശരിയായ ദിശയായിരുന്നു പൊതു രംഗത്ത് മൗലവി പുലർത്തിയത്. ഇന്ന് പൊതു രംഗത്ത് പലർക്കും ഇല്ലാത്ത ഒന്നാണ് അതെന്ന് സമ്മേളനം വ്യക്തമാക്കി.മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലിപ്രവാസി ലീഗ് സംസ്ഥാന കമ്മറ്റി സംഘടിപ്പിച്ചചരിത്രസമ്മേളനംമുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ: പി.എം.എ സലാം ഉൽഘാടനം ചെയ്തു.പ്രവാസി ലീഗ് സംസ്ഥാന പ്രസിഡന്റ് ഹനീഫ മുന്നിയൂർ അധ്യക്ഷനായിചന്ദ്രിക മുൻ പത്രാധിപർ സി.പി. സൈതലവി ചരിത്ര വിശകലനം നടത്തി. ജനറൽ സെക്രട്ടറികെ.പി ഇമ്പിച്ചി മമ്മു ഹാജി.തിരൂരങ്ങാടി മുനിസിപ്പൽ ചെയർമാൻകെ.പി.മുഹമ്മത് കുട്ടി അരിമ്പ്ര മുഹമ്മത് മാസ്റ്റർടി.പി.എം.ബഷീർ,കെ.എം. മൗലവിയുടെ പൗത്രൻമാരയ തയ്യിൽ അയ്യൂബ്, തയ്യിൽ ദാവുദ് തയ്യിൽ ഹലിം എന്നിവരുംകാപ്പിൽ മുഹമ്മത് പാഷകെ.സി. അഹമ്മത്, സി.എച്ച് മഹ്മൂദ് ഹാജി എ.പി. ഇബ്രാഹിം മുഹമ്മത്, എ കെ മുസ്തഫ, സുഫ്യാൻ എ സലാം,അലി അക്ബർ പ്രസംഗിച്ചു.അഹമ്മത് കുറ്റിക്കാട്ടൂർകലാപ്രേമി മാഹിൻടി.എച്ച് കുഞ്ഞാലി ഹാജിസി.കെ. അഷ്റഫലിസി.മുഹമ്മ തലി, പി.എം എ ജലീൽപാറക്കൽ റഫീഖ്ആലംകോട് ഹസ്സൻസി.ടി. നാസർസി എച്ച് അബൂബക്കർ സിദ്ദീഖ് സി.പി ഇസ്മായിൽ നേതൃത്വം നൽകി.

Comments are closed.