വിദ്വേഷ പ്രചാരകർക്കെതിരെ ഒരുമയുടെ പ്രവാചാകാധ്യാപനങ്ങൾ വ്യാപകമാക്കണം : മുസ്‌ലിം ജമാഅത്ത്
മലപ്പുറം: വിദ്വേഷ പ്രചാരകർക്കെതിരെ നാട്ടിലുടനീളം ഒരുമയുടെ പ്രവാചകാധ്യാപനങ്ങൾ വ്യാപകമാക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജില്ല കമ്മിറ്റി നബിദിന സന്ദേശത്തിൽ പറഞ്ഞു. വ്യാപകമായ അതിക്രമങ്ങൾക്കും നിഷ്ഠൂരമായ കൊലപാതകങ്ങൾക്കും വരെ കാരണമായി ക്കൊണ്ടിരിക്കുന്ന ലോട്ടറിയും മദ്യ മയക്കുമരുന്നുൾപ്പെടെയുള്ള മുഴുവൻ മാരക വസ്തുക്കളും രാജ്യത്തിന്റെ അടിസ്ഥാന സമ്പത്തായ പൗരൻമാരുടെ ആരോഗ്യവും ജീവിതവും തകർക്കുന്നതാണെന്ന് തിരിച്ചറിഞ്ഞ് പ്രവർത്തിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണം. മഹല്ല്, സ്ഥാപനങ്ങൾ, യൂണിറ്റ് കൾക്കും പുറമെ കുടുംബങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന മുഴുവൻ മീലാദാഘോഷ പരിപാടികളിലും ലോട്ടറി, മദ്യ-ലഹരിക്കെ തിരെയുള്ള ബോധവൽക്കരണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് വിശ്വാസി സമൂഹം മുന്നിട്ടിറങ്ങണം. കാരുണ്യത്തിന്റെ പ്രതീകമായ തിരുനബിയുടെസമൂഹത്തോടും പരിസ്ഥിതിയോടും സൗഹൃദത്തിലൂന്നിയ പ്രവർത്തികളാവണം നമ്മിൽ നിന്നുണ്ടാകേണ്ടത്. മിലാദാ ഘോഷങ്ങളിലൂടെ സ്നേഹവും യോജിപ്പും ഉയർത്തിക്കാണിക്കണമെന്നും കമ്മിറ്റി അഭ്യർത്ഥിച്ചു.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇