മുസ്ലിം ഐക്യവേദി ഫലസ്തീൻ ഐക്യദാർഢ്യ റാലി നടത്തി

താനൂർ : അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചുകൊണ്ട് ഇസ്രായേൽ ഭീകര രാഷ്ട്രം പതിറ്റാണ്ടുകളായി ഫലസ്തീൻ ജനതയ്ക്ക് മേൽ നടത്തുന്ന അതിക്രമത്തിൽ പ്രതിഷേധിച്ചും ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും താനൂർ മുസ്ലിം ഐക്യവേദിയുടെ നേതൃത്വത്തിൽ ഫലസ്തീൻ ഐക്യദാർഢ്യ റാലിയും സംഗമവും സംഘടിപ്പിച്ചു. താനൂർ ഹാർബർ പരിസരത്തുനിന്ന് ആരംഭിച്ച ഐക്യദാർഢ്യ റാലി പഴയ ബസ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. തുടർന്ന് നടന്ന ഐക്യദാർഢ്യ സംഗമത്തിൽ കോഡിനേഷൻ ചെയർമാൻ സമദ് ഫൈസി അധ്യക്ഷത വഹിച്ചു, ഡോ : ഇസ്മായിൽ ഹുദവി വിഷയാവതരണം നടത്തി,കുടിവെള്ളവും മരുന്നും ഭക്ഷണവും നിഷേധിച്ചുകൊണ്ടും ആശുപത്രിയിൽ ചികിത്സ തേടിയവരെ പോലും ബോംബിട്ട് കൊന്നുകൊണ്ട് അതിക്രൂരമായ ആക്രമണമാണ് ഫലസ്തീൻ ജനതയ്ക്ക് മേൽ ഇസ്രായേൽ സയണിസ്റ്റുകൾ നടത്തിക്കൊണ്ടിരിക്കുന്നതെന്നും ഇന്ത്യയിലെ മുൻ ഭരണാധികാരികൾ ഫലസ്തീനിലെ മർദ്ദിത ജനവിഭാഗത്തോടൊപ്പം ആണ് നിലകൊണ്ടതെങ്കിലും, രാജ്യം ഭരിക്കുന്ന ഫാസിസ്റ്റ് സർക്കാർ ഇസ്രായേൽ എന്ന ഭീകര രാഷ്ട്രത്തിനൊപ്പം ചേർന്നിരിക്കുന്നത്, മനുഷ്യത്വത്തിനും ജനാധിപത്യ മൂല്യങ്ങൾക്കും എതിരാണെന്ന് വിഷയാവതാരകൻ പറഞ്ഞു.എം പി അഷ്റഫ്, യു എൻ സിദ്ദീഖ്,നഗരസഭ ചെയർമാൻ പി പി ഷംസുദ്ദീൻ, സി മുഹമ്മദ് അഷ്റഫ്, കെ എം അബ്ദുൽ കരീം ഹാജി, സി കുഞ്ഞിക്കാദർ, വി പി ബാബു, എം ടി മുഹമ്മദ്, ടി കാസിം, ടിവി കോയ, കളത്തിൽ മുസ്തഫ, എ പി മുഹമ്മദ് ശരീഫ്, എ പി കുഞ്ഞാമു ഫൈസി,ടി വി കുഞ്ഞൻ വാവ ഹാജി, എ കെ സിറാജ് എന്നിവർ പ്രസംഗിച്ചു.എ എം കുഞ്ഞൻ ബാവ ഹാജി,എം പി ഹംസകോയ,സി എം സദക്കത്തുള്ള, എ പി സിദ്ദീഖ്, എം എം അബ്ദുൽ നാസർ, കെ സലാം, ടിവി കുഞ്ഞുട്ടി, അഡ്വ : പി പി ആരിഫ്, ഇ പി ഹനീഫ മാസ്റ്റർ എന്നിവർ റാലിക്ക് നേതൃത്വം നൽകി.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇