മടവൂരൊളി സംഗീത സദസ്സ് സംഘടിപ്പിച്ചു.
മമ്പുറം.സാവിയത്തു സൂഫിയ കേരളത്തിലുടനീളം സംഘടിപ്പിച്ചു വരുന്ന മടവൂരൊളി സംഗീത സദസ്സ് മമ്പുറം മഖാം പരിസരത്ത് വെച്ച് നടന്നു. സൂഫി വഴി പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ നിരവധി സൂഫി അപദാന കാവ്യങ്ങൾ ആലപിക്കുകയുണ്ടായി. മമ്പുറം തങ്ങളുടെ ജീവിത ചരിത്രത്തിൽ നിന്ന് തിരഞ്ഞെടുത്ത ചരിത്രങ്ങളും ജീവിത രീതികളും ഇശലുകളായി കോർത്തിണക്ക വേറിട്ട അനുഭൂതി സമ്മാനിച്ചാണ് സംഗീത സദസ്സിന് സമാപനമായത്.
അബുസ്സമദ് അൻവരി കിഴിശ്ശേരി രചിച്ച ഗാനങ്ങൾ സൽമാൻ തൃപ്പനച്ചി, മുമീത് അരീക്കാട്, റാഫി പൂവാട്ട്പറമ്പ്, ഫിറോസ് മറവഞ്ചേരി, സുലൈമാൻ ജിഫ്രി തുടങ്ങിയവർ ഗാനാലാപനം നടത്തി.