മൂന്നിയൂർ ജലനിധി കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

.മൂന്നിയൂർ: മൂന്നിയൂർ പഞ്ചായത്തിലെ 5600 ഓളം കുടുംബങ്ങൾക്ക് കുടിവെള്ളമെത്തിക്കുന്നതിന് വേണ്ടി 30 കോടി രൂപ ചെലവിൽ നിർമ്മിച്ച ജലനിധി കുടിവെള്ള പദ്ധതി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.ചാങ്ങിൽ പി. അബ്ദുൽ ഹമീദ് എം.എൽ. എ. അദ്ധ്യക്ഷ്യം വഹിച്ചു. ജലനിധി എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ: ദിനേശൻ ചെരുവാട് ഐ.എ. എസ് റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ.എം. സുഹറാബി സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഹനീഫ ആച്ചാട്ടിൽ ഓൺലൈൻ പോർട്ടൽ ഉദ്ഘാടനം ചെയ്തു. പരപ്പനങ്ങാടി മുനിസിപ്പൽ ചെയർമാൻ എ.ഉസ്മാർ, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ സറീന ഹസീബ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വീക്ഷണം മുഹമ്മദ്, എച്ച്. ആർ. ഡി. ഡയറക്ടർ പ്രേംലാൽ, ഹനീഫ മൂന്നിയൂർ, ബക്കർ ചെർണ്ണൂർ, ജോണി പുല്ലന്താണി,സി.പി. സുബൈദ, ജാസ്മിൻ മുനീർ, പി.പി. മുനീർ മാസ്റർ , ജംഷീന പൂവാട്ടിൽ, അബ്ദുൽ വാഹിദ്, നൗഷാദ് തിരുത്തുമ്മൽ, മത്തായി യോഹന്നാൻ, എം.എ. അസീസ്, കെ. മൊയ്തീൻ കുട്ടി, കെ.പി. ബാലകൃഷ്ണൻ, കുട്ടശ്ശേരി ശരീഫ, എൻ.എം. അൻവർ സാദത്ത്, അസീസ് ക്കുന്നുമ്മൽ, ബഷീർ കൂർമ്മത്ത് , പ്രകാശൻ കെ.പി, സറഫു പാലക്കൽ, മധു, അലി അഷ്റഫ് കെ.പി, ഹബീബ് റഹ്മാൻ. കെ പ്രസംഗിച്ചു. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഉണ്ണി കെ. നന്ദി പറഞ്ഞു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

അഷ്റഫ് കളത്തിങ്ങൽ പാറ