മൂന്നിയൂർ ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ കർഷക ദിനം ആചരിച്ചു


.മൂന്നിയൂർ:കർഷകദിനത്തോടനുബന്ധിച്ച് മൂന്നിയൂർ പഞ്ചായത്ത് കൃഷി ഭവന്റെ ആഭിമുത്തിൽ കർഷക ദിന പരിപാടികൾ സംഘടിപ്പിച്ചു. മൂന്നിയൂർ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി വള്ളിക്കുന്ന് നിയോജകമണ്ഡലം എം .എൽ .എ. പി അബ്ദുൾ ഹമീദ് മാസ്റ്റർ ഉൽഘാടനം ചെയ്തു.ഗ്രാമപഞ്ചയത്ത് പ്രസിഡന്റ് ശ്രീമതി എൻ എം സുഹറാബി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പഞ്ചായത്തിലെ മികച്ച 7 കർഷകരെ പൊന്നാട അണിയിച്ച് ആദരിച്ചു.ഹനീഫ ആച്ചാട്ടിൽ, ജാസ്മിൻ മുനീർ , പി.പി. മുനീർ മാസ്റ്റർ, സി.ടി. അയ്യപ്പൻ, സ്റ്റാർ മുഹമ്മദ്, നൗഷാദ് തിരുത്തുമ്മൽ, ബാലകൃഷ്ണൻ, ബീരാൻ കോയ, ടി.പി. രാധാകൃഷ്ണൻ , ശരീഫ. വി. കെ. പ്രസംഗിച്ചു. പരിപാടിയോടനുബന്ധിച്ചു ജൈവമാലിന്യ സംസ്‌കരണവും അടുക്കളത്തോട്ട നിർമാണവും എന്ന വിഷയത്തെ അസ്പദമാക്കി റിട്ടയർഡ് കൃഷി ഡെപ്യൂട്ടി ഡയറക്ടർ A K രത്നാകരൻ ക്ലാസ് എടുത്തു. കൃഷി ഓഫീസർ വിനോദ് കുമാർ കെ പി സ്വാഗതവും കൃഷിവസിസ്റ്റന്റ് നൗഫീദ ബീവി .ആർ.നന്ദിയുംപറഞ്ഞു. പ്രസിദ്ധ കലാകാരൻ പി .വി.എസ്. പടിക്കൽ എഴുതി അവതരിപ്പിച്ച കാർഷിക കവിത പരിപാടിക്ക് മാറ്റുകൂട്ടി.അഷ്റഫ് കളത്തിങ്ങൽ പാറ
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇