മൂന്നിയൂർ മൂഴിക്കൽ തോട് നവീകരണ പ്രവർത്തനങ്ങൾ നടത്തി സംരക്ഷിക്കണം.മന്ത്രിക്കും എം.എൽ. എ. ക്കും നിവേദനം നൽകി.

മൂന്നിയൂർ : പഞ്ചായത്തിലെ ആയിരക്കണക്കിന് ഏക്കർ കൃഷി നടത്തുന്ന തെക്കെ പാടത്തെ കർഷകരുടെയും നാട്ടുകാരുടെയും ആശ്രയമായ മൂഴിക്കൽ തോട് സൈഡ് കെട്ടി തോട്ടിൽ അടിഞ്ഞ് കൂടിയിട്ടുള്ള മണ്ണും ചെളിയുമടക്കമുള്ള മാലിന്യങ്ങൾ നീക്കം ചെയ്ത് നവീകരണം നടത്തി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പാറക്കടവ് – കളത്തിങ്ങൽ പാറ വികസന സമിതി ഭാരവാഹികൾ ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും വള്ളിക്കുന്ന് എം.എൽ. എ. പി. അബ്ദുൽ ഹമീദ് മാസ്റ്റർക്കും നിവേദനം നൽകി.കാലവർഷകാലത്ത് കടലുണ്ടി പുഴയിൽ നിന്നും പാടത്തേക്ക് വെള്ളം കയറി കൃഷി നശിക്കാതിരിക്കുന്നതിനും വേനൽ കാലത്ത് കർഷകർക്കാവശ്യമായ വെള്ളം സംഭരിച്ച് വെക്കുന്നതിനും വേണ്ടി മൂഴിക്കൽ തോടിൽ നിർമ്മിച്ച ഷട്ടറിന്റെ പാർശ്വഭിത്തി കഴിഞ്ഞ ദിവസം ഇടിഞ്ഞ് വീണിരുന്നു. കടലുണ്ടി പുഴയിലെ മൂഴിക്കൽ കടവിൽ നിന്നും തെക്കെ പാടം വരെ 800 മീറ്റർ നീളത്തിൽ തോടിന്റെ ഇരു സൈഡും ഇടിഞ്ഞ് വീണ് കൊണ്ടിരിക്കുകയാണ്. തോടിന്റെ സമീപത്തുള്ള വീടുകൾക്കും കരയിടിച്ചിൽ ഭീഷണിയാണ്.കൂടാതെ കുറ്റി കാടു കളും മരച്ചില്ലകളും തോട്ടിൽ വളർന്നിരിക്കുന്നതിനാൽ തോട്ടിലൂടെയുള്ള ജല ഒഴുക്കിന് തടസ്സങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു.കർഷകരും നാട്ടുകാരും ഏറെ വർഷങ്ങളായി തോട് നവീകരണ പ്രവർത്തനങ്ങൾ നടത്തണമെന്ന് ആവശ്യപ്പെട്ട് വരുന്നു. അധികൃതർ ആരും ഇത് വരെ അത് ചെവി കൊണ്ടിട്ടില്ല. വികസന സമിതി ഭാരവാഹികളായ അഷ്റഫ് കളത്തിങ്ങൽ പാറ, വി.പി. ബാവ, സി.എം. ശരീഫ് മാസ്റ്റർ, സി.എം. ചെറീദ് , കല്ലാക്കൻ കുഞ്ഞ എന്നിവരാണ് നിവേദനം നൽകിയത്.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

അഷ്റഫ് കളത്തിങ്ങൽ പാറ

97446633 66