ഇന്ന് താനൂർ നഗരസഭാ മാർച്ച് നിലമ്പൂർ MLA സ: P V അൻവർ ഉദ്ഘാടനം ചെയ്യും

താനൂർ:22 പേരുടെ ജീവൻ അപഹരിച്ച പൂരപ്പുഴ ബോട്ടപകടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് നഗരസഭ ചെയർമാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം താനൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭ ഓഫീസിലേക്ക് മാർച്ച് നടത്തും. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം 3ന് ശോഭ ജിഎൽപി സ്കൂൾ പരിസരത്തു നിന്നും മാർച്ച് ആരംഭിക്കും. തുടർന്ന് നടക്കുന്ന ധർണ സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഇ ജയൻ ഉദ്ഘാടനം ചെയ്യും. 2020 ഡിസംബർ 9ന്‌ പുറത്തിറങ്ങിയ എസ്ആർഒ 857നമ്പർ പ്രകാരമുള്ള ഗസറ്റ് വിജ്ഞാപന പ്രകാരം ജലവിനോദം പൂർണ്ണമായും നഗരസഭയുടെ അധികാരത്തിലാണ് എന്നതാണ്. വിനോദസഞ്ചാര ബോട്ടുകൾക്ക് ഫിറ്റ്നസ് നൽകേണ്ടതും, ആളുകളുടെ എണ്ണം തീരുമാനിക്കേണ്ടതും തുറമുഖ വകുപ്പാണ്. എന്നാൽ സർവീസ് നടത്തുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് ഇതിനു വേണ്ട അനുമതി നൽകേണ്ടത്. അനധികൃതമായി വിനോദസഞ്ചാര ബോട്ടുകൾ സർവീസ് നടത്തുന്ന കാര്യം മുനിസിപ്പൽ അധികൃതർക്കും, ചെയർമാനും വളരെ കൃത്യമായി അറിയാം എന്നാണ് യാഥാർത്ഥ്യം. നിരവധിതവണ കൗൺസിലർമാരും സ്ഥിരം സമിതി അധ്യക്ഷൻ അടക്കം ചെയർമാനോട് ഇക്കാര്യം ബോധ്യപ്പെടുത്തുകയും, വലിയ അപകടത്തിന് സാധ്യതയുണ്ട് എന്നറിയിപ്പ് നൽകുകയും ചെയ്തിട്ടും നടപടി സ്വീകരിക്കാൻ വിമുഖത കാണിച്ച നഗരസഭ ചെയർമാനാണ് ഈ അപകടത്തിന്റെ കാരണക്കാരനെന്ന് സിപിഐ എം കമ്മിറ്റി പത്രക്കുറിപ്പിൽ പറഞ്ഞു. ഉത്തരവാദിത്തം തെളിഞ്ഞ സാഹചര്യത്തിൽ കൃത്രിമതെളിവുകൾ സൃഷ്ടിക്കാനുള്ള ശ്രമം ചെയർമാൻ നടത്തുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് നഗരസഭയിലുള്ള എല്ലാ രേഖകളും അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് പിടിച്ചെടുക്കണമെന്ന് സിപിഐ എം ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇