കൗമാരക്കാർക്കായി ക്രഞ്ച് യുവർ ആറ്റിറ്റ്യൂഡ് ക്യാമ്പയിനിനുമായി നെസ്‌ലെ മഞ്ച്

കൊച്ചി, കൗമാര പ്രായക്കാരിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനായി #ക്രഞ്ച് യുവർ ആറ്റിറ്റ്യൂഡ് ക്യാമ്പയിനുമായി നെസ്‌ലെ മഞ്ച്. ഗെയ്മിങ്, കായികം, പാഷൻ, സോഷ്യൽ മീഡിയ എന്നിങ്ങനെ നാല് സങ്കൽപ്പങ്ങളെ ഉൾക്കൊള്ളുന്ന പാക്കുകളാണ് ക്യാംപെയിൻറെ ഭാഗമായി നെസ്‌ലെ തയ്യാറാക്കിയിരിക്കുന്നത്. ഇതിലൂടെ കൗമാരപ്രായക്കാരെ അവരവരുടെ ഇഷ്ടമേഖലകളിൽ മികവുറ്റതാക്കുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ക്യാമ്പയിനിൽ വിജയിക്കുന്നവർക്കാർക്കായി അവർ തിരഞ്ഞെടുക്കുന്ന പാഷൻ പോയിൻറിൽ നിന്ന് റിവാർഡുകൾ തിരഞ്ഞെടുക്കുവാനും അവസരം നൽകുന്നു.“ഇന്നത്തെ യുവതലമുറ സ്വപ്നങ്ങൾക്കും അഭിലാഷങ്ങൾക്കും പുറകെയാണ്, കൗമാരപ്രായക്കാരെ അവരുടെ അഭിലാഷങ്ങൾ പിന്തുടരുന്നതിനും സാക്ഷാത്കരിക്കുന്നതിനും പ്രാപ്തമാക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് നെസ്ലെ മഞ്ച് പുതിയ #ക്രഞ്ച് യുവർ ആറ്റിറ്റ്യൂഡ് ക്യാമ്പയിൻ ആരംഭിക്കുന്നത്”, പുതിയ ക്യാമ്പയിനെക്കുറിച്ച് നെസ്ലെ ഇന്ത്യ കഫെക്ഷ്നറി ബിസ്നസ് മേധാവി രുപാലി രത്തൻ പറഞ്ഞു

Comments are closed.