എ.എം ഗോള്‍ഡ് & ഡയമണ്ട്സ് തിരൂരില്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം ചെയ്തു
തിരൂര്‍: കാല്‍ നൂറ്റാണ്ട് കാലമായി ആലത്തിയൂര്‍ കേന്ദ്രമാക്കി സ്വര്‍ണ്ണ ഹോള്‍സയില്‍ വിപണന രംഗത്ത് സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ചു വരുന്ന എ.എം. ഗോള്‍ഡ് & ഡയമണ്ട്സിന്റെ ആദ്യത്തെ റീട്ടയില്‍ ബ്രാഞ്ച് തിരൂര്‍ താഴെപ്പാലത്ത് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം ചെയ്തു. നിരവധി വിദഗ്ധ തൊഴിലാളികളുള്ള സ്വന്തം പണിശാലയില്‍ രൂപകല്‍പ്പന ചെയ്യുന്ന ആഭരണങ്ങളാണ് മിതമായ നിരക്കില്‍ ഇവിടെ വില്‍ക്കുന്നത്. ഉല്‍ഘാടനത്തോടനുബന്ധിച്ച് വലിയ ഡിസ്‌കൗണ്ടുകളും നല്‍കിവരുന്നുണ്ട്. തിരൂര്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ എ.പി. നസീമ, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. കെ.സലാം മാസ്റ്റര്‍, ഗോള്‍ഡ് & സില്‍വര്‍ അസോഷിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് അഹമ്മദ് പൂവില്‍, ചേമ്പര്‍ സെക്രട്ടറി പി.പി. അബ്ദുറഹിമാന്‍, എ.എം ഗോള്‍ഡ് ഉടമകളായ എം. ഉമര്‍ മുഖ്താര്‍ എന്ന മുത്തു, എം. സനൂഫ്, മാനേജര്‍ അയാസ് അഫ്സര്‍ എന്നിവര്‍ പങ്കെടുത്തു
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇
