മുകുന്ദന്‍ സി മേനോന്‍ സുഹൃദ് സംഘത്തിന്റെ പ്രഥമ അവാര്‍ഡ് സിദ്ദിഖ് കാപ്പന്.

കോഴിക്കോട് : പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനായിരുന്ന മുകുന്ദന്‍ സി. മേനോന്റെ സ്മരണാര്‍ത്ഥം അദ്ദേഹത്തിന്റ സുഹൃത്തുക്കള്‍ ഏര്‍പ്പെടുത്തിയ പ്രഥമ മുകുന്ദന്‍ സി മേനോന്‍ സുഹൃദ് സംഘത്തിന്റെ അവാര്‍ഡ് സിദ്ദിഖ് കാപ്പനെ തിരഞ്ഞെടുത്തു. ഹത്രാസിലെ ബലാത്സംഗം കേസ്സ് റിപ്പോര്‍ട്ട് ചെയ്യാനായി ഡല്‍ഹിയില്‍ നിന്നും പോയ മാധ്യമ പ്രവര്‍ത്തകനായ സിദ്ധീഖ് കാപ്പനെ രണ്ട് വര്‍ഷത്തോളം ഉത്തര പ്രദേശിലെ യോഗി സര്‍ക്കാര്‍ യു.എ.പി.എ. നിയമം ഉപയോഗിച്ച് തടവറയിലിട്ടിരുന്നു. ഒടുവില്‍ സുപ്രീം കോടതി ഇടപെട്ടാണ് അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്.് കടുത്ത മനുഷ്യാവകാശ ലംഘനം നേരിട്ട മാധ്യമ പ്രവര്‍ത്തകനായ സിദ്ധീഖ് കാപ്പനെ ജൂറി കമ്മിറ്റി ഐക്യകണേ്ഠനയാണ് അവാര്‍ഡിന് തെരഞ്ഞെടുത്തത്. മുകുന്ദന്‍ സി.മേനോന്റെ 17 -ാം ചരമ വാര്‍ഷിക ദിനമായ ഡിസംബര്‍ 13 ന് വൈകുന്നേരം 4 മണിക്ക് കോഴിക്കോട് മാവൂര്‍ റോഡിലെ കൈരളി തിയേറ്ററിലെ വേദി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ കല്‍പ്പറ്റ നാരായണന്‍ അവാര്‍ഡ് വിതരണം ചെയ്യും. 50,001 രൂപയും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്. പ്രൊ. ജെ.ദേവിക, ഒ. അബ്ദുല്ല, എന്‍.പി.ചെക്കുട്ടി, എ.എസ്. അജിത് കുമാര്, പി.എ. എം.ഹാരിസ് എന്നിവരടങ്ങിയ ജൂറി കമ്മിറ്റിയാണ് അവാര്‍ഡ് നിര്‍ണ്ണയം നടത്തിയത്. ഗ്രോ വാസു ചെയര്‍മാനും, എന്‍.പി.ചെക്കുട്ടി ജനറല്‍ കണ്‍വീനറുമായി രൂപീകരിച്ച മുകുന്ദന്‍ സി.മേനോന്‍ സുഹൃദ് സംഘമാണ് അവാര്‍ഡ് നല്‍കുന്നത്. വരും വര്‍ഷങ്ങളിലും അവാര്ഡ് തുടരും. ഗ്രോ വാസു എന്‍.പി. ചെക്കുട്ടി (ചെയര്‍മാന്‍) (ജനറല്‍ കണ്‍വീനര്‍) 9847321623 9388899300

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇