മുക്കാട്ടുകര ഡിവിഷനിലെ വിവിധ റോഡുകളുടെ ഗോചനീയാവസ്ഥ ഉടൻ പരിഹരിക്കണമെന്ന് ജെൻസൻ ജോസ് കാക്കശ്ശേരി

.തൃശൂർ കോർപ്പറേഷൻ മേയറുടെ അതിർത്തിയിലും, മുക്കാട്ടുകര ഡിവിഷനിലെ വിവിധ ഭാഗങ്ങളിലുള്ള റോഡുകളുടെ അവസ്ഥ വളരെ പരിതാപകരമാണ്. മഴയെത്തും മുമ്പേ അതികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുവാൻ വേണ്ടി ബോർഡ് വരെ സ്ഥാപിച്ചിരുന്നു. കൂടാതെ സെക്രട്ടറിക്കും, ഒല്ലൂക്കര സോണൽ ഓഫീസിലും രേഖാമൂലം പരാതി നൽകിയിരുന്നു. റോഡിന്റെ ഇരുവശത്തുള്ളവരും പരാതി നൽകിയിട്ടും നാളിതുവരെ അധികാരികൾ തിരിഞ്ഞു നോക്കിയിട്ടില്ലെന്നുള്ളത് വളരെ കഷ്ഠമാണ്.രാമവർമ്മപുരത്തേക്കുള്ള ഗവൺമെന്റ് ഡിപ്പാർട്ടുമെന്റുകളുടെ വാഹനങ്ങളും, മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിലേക്കും പോകുന്ന ഏറ്റവും ഏളുപ്പവഴിയാണ് കുളമായി കിടക്കുന്നത്. സമാന്തര സർവീസ് റോഡുകൾക്ക് പ്രാധന്യം നൽകി അന്നത്തെ എം.എൽ.എ. അഡ്വ. തേറമ്പിൽ രാമകൃഷ്ണൻ പണികഴിപ്പിച്ച റോഡാണിത്.അതുപോലെ ചിരടം വഴിയിൽ റോഡുകൾ പൈപ്പുകൾ സ്ഥാപിക്കുവാൻ പൊളിക്കുകയും തുടർന്ന് ടാർ ചെയ്തത് ഗർത്തങ്ങളായി റോഡിൽ വെള്ളം കെട്ടിനിന്ന് അപകട സാധ്യതാ കൂടുന്നു. നാട്ടുകാർ പലരും ഗർത്തങ്ങൾ ഒഴിവാക്കി അപകട സാധ്യതാ കുറയ്ക്കുവാൻ ആവശ്യപെട്ടിട്ടും നോക്കുകുത്തിയായി നോക്കി നിൽക്കുന്ന ഭരണകൂടത്തിനെതിരെ ശക്തമായി പ്രതിഷേധമുണ്ടാകുന്നു. മഴയ്ക്കു ശമനം വരുന്ന സമയത്ത് ഈ റോഡ് പണി ഉടൻ പൂർത്തീകരിക്കണമെന്നും അല്ലാത്ത പക്ഷം പൊതുജനങ്ങളെ അണിനിരത്തി പ്രതിഷേധിക്കുമെന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഡിവിഷൻ പ്രസിഡണ്ട് ജെൻസൻ ജോസ് കാക്കശ്ശേരി പ്രസ്ഥാവിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇