എം.എസ്.എസ് മലപ്പുറം ജില്ലാ ലേഡീസ് വിംഗ് രൂപീകരണവും വനിതാ സംഗമവും നടത്തി

. തിരൂര്‍ : മുസ്്‌ലിം സര്‍വ്വീസ് സൊസൈറ്റി മലപ്പുറം ജില്ലാ ലേഡീസ് വിംഗ് രൂപീകരണവും വനിതാ സംഗമവും പരപ്പനങ്ങാടി എസ്.എന്‍.എം എച്ച്.എസ് സ്‌കൂളിലെ റെയിന്‍ബോ ഹാളില്‍ വെച്ച് സംസ്ഥാന പ്രസിഡന്റ് ഡോ. പി ഉണ്ണീന്‍ ഉദ്ഘാടനം ചെയ്തു. എം.എസ്.എസി ലൂടെ സ്ത്രീകള്‍ സംഘടിക്കേണ്ടതിന്റെ ആവശ്യകത ഊന്നി പറഞ്ഞു. ജില്ലാ പ്രസിഡന്റ് ഡോ.കെ.എം ഹസ്സന്‍ ബാബു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫസര്‍ ഇ.പി ഇമ്പിച്ചിക്കോയ മുഖ്യപ്രഭാഷണം നടത്തി. സംഘടനയില്‍ സ്ത്രീകളുടെ പങ്ക് എന്ന വിഷയത്തെക്കുറിച്ച് സൈക്കോളജിസ്റ്റ് സൈഫുന്നീസ ആരിഫ് ക്ലാസെടുത്തു. സംസ്ഥാന വൈസ് പ്രസിഡന്റ് നിയാസ് പുളിക്കലകത്ത് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.പി ഫസലുദ്ദീന്‍ അഡ്വ.എ അബ്ദുറഹിം, പി.മുഹമ്മദലി മാസ്റ്റര്‍, ജില്ലാ സെക്രട്ടറി കെ.വി മുഹമ്മദ് കുട്ടി, ജില്ലാ ഭാരവാഹികളായ സി.ഇബ്രാഹിം കുട്ടി, സി.അബ്ദുല്‍ കരീം, പ്രൊഫസര്‍ വി.പി ബാബു, പി.ടി.എസ് മൂസു, ടി.ടി ബഷീര്‍, യൂത്ത് വിംഗ് ഭാരവാഹികളായ, കെ.പി സാദിഖ് വട്ടപ്പറമ്പ്, ഇസ്്ഹാഖ് വെന്നിയൂര്‍, ഡോ.ജസീല്‍ താനൂര്‍, പരപ്പനങ്ങാടി യൂണിറ്റ് പ്രസിഡന്റ് പി അബ്ദുല്‍ ഗഫൂര്‍, സെക്രട്ടറി നാസര്‍ വി.കെ, തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലയിലെ വിവിധ യൂണിറ്റുകളില്‍ നിന്നുള്ള കുടുംബാംഗങ്ങളും പ്രമുഖ വ്യക്തിത്വങ്ങളും യൂണിറ്റ് ഭാരവാഹികളും പങ്കെടുത്തു. പുളിക്കലകത്ത് സുബൈറിന്റെ ഖിറാഅത്തോട് കൂടി നടന്ന സംഗമത്തിന് കെ.വി മുഹമ്മദ് കുട്ടി സ്വാഗതവും പി.അബ്ദുല്‍ ഗഫൂര്‍ നന്ദിയും പറഞ്ഞു. എം.എസ്.എസ് ജില്ലാ ലേഡീസ് വിംഗ് ഭാരവാഹികളായി നസ്്‌ല ബഷീര്‍ താനൂര്‍ (പ്രസിഡന്റ്), സീനത്ത് അലി ബാപ്പു (പരപ്പനങ്ങാടി), ഷാക്കിറ ഹുമയൂണ്‍ കബീര്‍, ബുഷ്‌റ കാലൊടി (കോട്ടക്കല്‍) വൈസ് പ്രസിഡന്റുമാരായും, കെ.പി സക്കീന (കുറ്റിപ്പുറം) സെക്രട്ടറിയായും, ജമീല യു കൊണ്ടോട്ടി, സൈഫുന്നീസ ആരിഫ് വളാഞ്ചേരി, മുല്ലബീവി ടീച്ചര്‍ പരപ്പനങ്ങാടി,, എന്നിവര്‍ ജോയന്റ് സെക്രട്ടറിമാരായും വി. ഖദീജ ഫസല്‍ (തിരൂര്‍) ട്രഷററായും എന്നിവരെയും 20 അംഗ പ്രവര്‍ത്തക സമിതിയെയും തെരഞ്ഞെടുത്തു. റിപ്പോര്‍ട്ട് നല്‍കുന്നത്കെ.എം ഹസ്സന്‍ ബാബു9961080666
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇