*”കാലം തേടുന്ന അനിവാര്യത” എം എസ് എം ടേബിൾ ടോക്ക് സംഘടിപ്പിച്ചു

*താനൂർ : എം എസ് എം മലപ്പുറം വെസ്റ്റ് ജില്ലാ സമിതി സംഘടിപ്പിക്കുന്ന ജെൻലൈറ്റ് വിദ്യാർത്ഥി സമ്മേളനത്തിന്റെ പ്രചരണാർത്ഥം കാലം തേടുന്ന അനിവാര്യത എന്ന വിഷയത്തിൽ താനാളൂരിൽ ടേബിൾ ടോക്ക് സംഘടിപ്പിച്ചു. ടേബിൾ ടോക്ക് റസീം ഹാറൂൺ ഉദ്ഘാടനം ചെയ്തു. താനൂർ മണ്ഡലം സമിതിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ വിവിധ വിദ്യാർത്ഥി സംഘടന പ്രതിനിധികൾ പങ്കെടുത്തു. ക്യാമ്പസ് രാഷ്ട്രീയം, ലഹരിയുടെ അതിപ്രസരം, ലിബറലിസം, പാഠ്യപദ്ധതികളിലെ പരിഷ്‌കാരങ്ങൾ തുടങ്ങി വിവിധ വിഷയങ്ങളിൽ തുറന്ന സംവാദങ്ങൾ നടന്നു.എം എസ് എഫ് താനൂർ നിയോജക മണ്ഡലം പ്രസിഡന്റ് ജാഫർ ചാഞ്ചേരി, എസ് എഫ് ഐ ജില്ലാ കമ്മിറ്റി അംഗം സനദ്, കെ എസ് യു താനൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി റമീഷ് കുറുക്കോളി, എ ഐ എസ് എഫ് ജില്ല ജോയിന്റ് സെക്രട്ടറി അരവിന്ദ്, എം എസ് എം സംസ്ഥാന സെക്രട്ടറി അഡ്വ. നജാദ് കൊടിയത്തൂർ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇