മതന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കണം:എം എസ് എസ് യൂത്ത് വിംഗ്

മതന്യൂനപക്ഷങ്ങൾക്ക് നേരെ അനുദിനം ആക്രമങ്ങളും കൊള്ളയും കൊലയും പീഡനങ്ങളും രാജ്യത്തിന്റെ പല കോണുകളിലും വർധിച്ചു വരികയാണ്.ഇത്തരം സാഹചര്യത്തിൽ സർക്കാരുകൾ ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനും അവകാശ സംരക്ഷണത്തിനും ശ്രദ്ധകേന്ദ്രീകരിക്കുകയും നടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്ന് എം എസ് എസ് യൂത്ത് വിംഗ് മലപ്പുറം ജില്ലാ കൗൺസിൽ യോഗം അഭിപ്രായപ്പെട്ടു.എം എസ് എസ് യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് ഇസ്ഹാഖ് വെന്നിയൂർ അധ്യക്ഷത വഹിച്ചു.എം എസ് എസ് മലപ്പുറം ജില്ലാ കമ്മിറ്റി ട്രഷറർ ഇ വി ഷാഫി ഹാജി ഉദ്ഘാടനം ചെയ്തു.എം എസ് എസ് ജില്ലാ എക്സിക്യുട്ടീവ് അംഗം കല്ലുപറമ്പൻ അബ്ദുൽ മജീദ് ഹാജി മുഖ്യ പ്രഭാഷണം നടത്തി.യൂത്ത് വിംഗ് സംസ്ഥാന ജനറൽ സെക്രട്ടറി ഇൻ ചാർജ് സാദിഖ് വട്ടപ്പറമ്പ്,നൗഷാദ് പൂങ്ങാടൻ എന്നിവർ പ്രസംഗിച്ചു.പുതിയ ജില്ലാ കമ്മിറ്റി ഭാരവാഹികളുടെ തെരെഞ്ഞെടുപ്പ് യൂത്ത് വിംഗ് സംസ്ഥാന സമിതി അംഗം കെ.എച്ച് ഫഹദ് നിയന്ത്രിച്ചു.ഭാരവാഹികളായി ഇസ്ഹാഖ് വെന്നിയൂർ(പ്രസിഡണ്ട്),അൻവർ പൊന്നാനി,ഫൈസൽ തിരൂർ(വൈസ് പ്രസിഡണ്ടുമാർ),ഡോ.കെ ജസീൽ(സെക്രട്ടറി),ഷരീഫ് ഇന്ത്യാനൂർ,മിദ്ലാജ് കുറ്റിപ്പുറം(ജോ. സെക്രട്ടറിമാർ),ഷാഫി കോട്ടക്കൽ(ട്രഷറർ)എന്നിവരെ തെരഞ്ഞെടുത്തു.

Comments are closed.