എം.എസ്.എഫ് ക്യാമ്പസ് കാരവൻ;വിദ്യാർത്ഥി അവകാശ ലംഘനങ്ങൾക്കെതിരെ ക്യാമ്പസുകൾ ഉണരണം: പി.കെ.നവാസ്

നിരന്തരമായി വിദ്യാർത്ഥി വിരുദ്ധ നടപടികളുമായി മുന്നോട്ട് പോകുന്ന അധികാരികളുടെ അവകാശ ലംഘനങ്ങൾക്കെതിരെ ക്യാമ്പസുകൾ ഉണരണമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡൻ്റ് പി.കെ.നവാസ്. ‘വിദ്യാർത്ഥി അവകാശ ലംഘനങ്ങളോട് സന്ധിയില്ല, സമരോത്സുകരാവുക’ എന്ന പ്രമേയത്തിൽ എം.എസ്.എഫ് മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന ‘ക്യാമ്പസ് കാരവൻ’ താനൂർ സി.എച്ച്.മുഹമ്മദ് കോയ മെമ്മോറിയൽ ഗവ: കോളേജിൽ നാലാം ദിവസം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലിക്കറ്റ് യൂണിവേഴ്സിറ്റി പരീക്ഷ ചോദ്യ പേപ്പറുകൾ ചോർന്നും ഉത്തരക്കടലാസുകൾ കാണാതായും വീണ്ടും പരീക്ഷ എഴുതേണ്ടി വരുന്നത് വിദ്യാർത്ഥികളെ ദുരിതത്തിലാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷ സർക്കാരും യൂണിവേഴ്സിറ്റി അധികൃതരും നടത്തുന്ന വിദ്യാർത്ഥി വിരുദ്ധ നയങ്ങൾക്കെതിരെ എസ്.എഫ്.ഐ പ്രതികരിക്കാതെ മൗനം പാലിക്കുന്നത് വിദ്യാർത്ഥിത്തോടുള്ള വെല്ലുവിളിയാണെന്നും ഇതിനെതിരെയുള്ള വിധിയെഴുത്താകും കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുകളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.’ക്യാമ്പസ് കാരവൻ’ യാത്ര താനൂർ സി.എച്ച്.മുഹമ്മദ് കോയ മെമ്മോറിയൽ ഗവ: കോളേജിൽ നിന്ന് തുടങ്ങി കോട്ടക്കൽ ഫാറൂഖ് കോളേജിൽ സമാപിച്ചു. പരപ്പനങ്ങാടി എൽ.ബി.എസ് കോളേജിൽ എം.എസ്.എഫ് സംസ്ഥാന പ്രസിഡൻ്റ് പി.കെ.നവാസും തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിൽ മുസ്‌ലിംലീഗ് ജില്ലാ സെക്രട്ടറി എപി.ഉണ്ണികൃഷ്ണനും കുണ്ടൂർ പി.എം.എസ്.ടി കോളേജിലും ചേറൂർ പി.പി.ടി.എം കോളേജിലും എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി പി.എ.ജവാദും, വേങ്ങര മലബാർ കോളേജിൽ മുസ്‌ലിം യൂത്തലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ: വി.കെ.ഫൈസൽ ബാബുവും കോട്ടക്കൽ ഫാറൂഖ് കോളേജിൽ മുസ്‌ലിംലീഗ് നേതാവ് കല്ലുങ്ങൽ മുഹമ്മദ്കുട്ടി ഉൽഘാടനം ചെയ്തു. ജാഥ ക്യാപ്റ്റൻ എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് കബീർ മുതുപറമ്പ്, ജാഥ വൈസ് ക്യാപ്റ്റൻ എം.എസ്.എഫ് ജില്ലാ ജനറൽ സെക്രട്ടറി വി.എ.വഹാബ്, ജാഥ ഡയറക്ടർ എം.എസ്.എഫ് ജില്ലാ ട്രഷറർ കെ.എൻ.ഹക്കീം തങ്ങൾ, ജാഥാ കോർഡിനേറ്റർമാരായ ജില്ലാ ഭാരവാഹികൾ അഡ്വ: ഖമറുസമാൻ, ഹർഷാദ് ചെട്ടിപ്പടി, സംസ്ഥാന കമ്മിറ്റി അംഗം ഇർഷാദ് കുറുക്കോൾ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ജാസിം പറമ്പിൽ, ജഹ്‌ഫാർ ചാഞ്ചെരി, അഷ്റഫ് തലക്കട്ടൂർ, പി.കെ.അസ്ഹറുദ്ധീൻ, വാഹിദ് കരുവാട്ടിൽ, എൻ.കെ.മുഹമ്മദ് നിഷാദ്, സൽമാൻ കടമ്പോട്ട്, ആബിദ് കൂന്തള, കെ.പി.റാഫി ഹരിത ജില്ലാ ചെയർപേഴ്സൺ ടി.പി.ഫിദ, ജോയിൻ്റ് കൺവീനർ ശൗഫ വേങ്ങര എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. മുസ്‌ലിംലീഗ് നേതാക്കളായ സി.ടി.നാസർ, ഗഫൂർ ഹാജി കോട്ടക്കൽ, കെ.ബാവ, ജഹ്ഫർ പനയത്തിൽ, മുസ്‌ലിം യൂത്ത്ലീഗ് നേതാക്കളായ യു.എ.റസാഖ്, നൗഷാദ് ചെറിയമുണ്ടം, ഉവൈസ് കുണ്ടുങ്ങൽ, ടി.നിയാസ്, ജംഷീർ തുറുവായിൽ, എം.എസ്.എഫ് നേതാക്കളായ ആമിർ മാട്ടിൽ, സി.പി.ഹാരിസ്, ശിഹാബ് അപ്പത്തിൽ, കെ.ജാബിർ, പി.കെ.അനീസ്, ആസിഫ് റംസാൻ, അമീർ സുഹൈൽ, എൻ.കെ.റശീഖ്, ഷിനാദ് ഉള്ളണം, ജുനൈദ് കുണ്ടൂർ മുബഷിർ കാവുങ്ങൽ, ഇ.കെ.യൂസുഫലി, സ്വാലിഹ് മുട്ടുംപുറം, എന്നിവർ വിവിധ കേന്ദ്രങ്ങളിൽ നേതൃത്വം നൽകി.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇