മോട്ടോർ വാഹന വകുപ്പിന്റെ കരുതലിന് എം എൽ എയുടെ അംഗീകാരം

. തിരൂരങ്ങാടി താലൂക്കിലെ മുഴുവൻ വിദ്യാലയങ്ങളിലും വിദ്യാർത്ഥികൾക്ക് വേണ്ടി സംഘടിപ്പിച്ച റോഡ് സുരക്ഷാ ബോധവൽക്കരണ പ്രദർശനം കാണാൻ നേരിട്ടെത്തുകയും അഭിനന്ദനവും പിന്തുണയും അറിയിച്ചുമാണ് കെപിഎ മജീദ് എംഎൽഎ ഉദ്യോഗസ്ഥർക്ക് ആവേശം പകർന്നത്.
റോഡ് സുരക്ഷാ സന്ദേശങ്ങൾ അടങ്ങിയ വിവിധ പ്രദർശന ബോർഡുകൾ വിദ്യാർത്ഥികളിലെ റോഡ് സംസ്കാരത്തെക്കുറിച്ച് നല്ലൊരു മാറ്റത്തിന് ഇടം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിനു തന്നെ മാതൃകയായ ഈ മഹൽ മുന്നേറ്റത്തിന് നേതൃത്വം നൽകിയ തിരൂരങ്ങാടി ജോയിൻറ് എം പി അബ്ദുൽ സുബൈറും തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പും ഏറെ അഭിനന്ദനങ്ങൾ അർഹിക്കുന്നുവെന്ന് എംഎൽഎ പറഞ്ഞു.തിരൂരങ്ങാടി മിനി സിവിൽ സ്റ്റേഷനിൽ നേരിട്ട് എത്തിയാണ് എംഎൽഎ പ്രദർശനങ്ങൾ വീക്ഷിച്ചത്.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

ഫോട്ടോ: വിദ്യാർഥികൾക്ക് റോഡ് സുരക്ഷാ ബോധവൽക്കരണ പ്രദർശനം നടത്തി ശ്രദ്ധേയനായ ജോ : ആർടിഒ എം പി അബ്ദുൽ സുബൈറിനെ കെപിഎ മജീദ് എംഎൽഎ സിവിൽ സ്റ്റേഷനിലെത്തി അഭിനന്ദിക്കുന്നു.

2: റോഡ് സുരക്ഷാ ബോധവൽക്കരണത്തിന് മികവ് തെളിയിച്ച തിരൂരങ്ങാടിയിലെ മോട്ടോർ വാഹന വകുപ്പിന്റെ ബോധവൽക്കരണ പ്രദർശനം കെപിഎ മജീദ് എംഎൽഎ സന്ദർശിച്ചപ്പോൾ