വാഹനപകടങ്ങൾക്കെതിരേ വിദ്യാലയങ്ങളിൽ ബോധവത്ക്കരണം ആരംഭിച്ചു
തിരൂരങ്ങാടി: വർധിച്ചുവരുന്ന വാഹനപകടങ്ങൾക്കെതിരേ തിരൂരങ്ങാടിയിലെ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ബോധവത്ക്കരണം ആരംഭിച്ചു. തിരൂരങ്ങാടി ജോ. ആർ.ടി.ഒ. ഓഫീസും തിരൂരങ്ങാടി പ്രസ്‌ക്ലബ്ബും സംയുക്തമായാണ് താലൂക്കിലെ വിദ്യാലയങ്ങളിൽ ബോധവത്ക്കരണം നടത്തുന്നത്. ബോധവത്ക്കരണ സന്ദേശങ്ങളുൾപ്പെടുത്തിയുള്ള പോസ്റ്റർ പ്രദർശനവും നടത്തുന്നുണ്ട്. ചെമ്മാട് തൃക്കുളം ഗവ. ഹൈസ്‌ക്കൂളിൽ നടന്ന ബോധവത്ക്കരണം ജോ. ആർ.ടി.ഒ. എം. അബ്ദുൽ സുബൈർ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ്ബ് ട്രഷറർ ഷനീബ് മൂഴിക്കൽ അധ്യക്ഷത വഹിച്ചു. എ.എം.വി.ഐ. കെ. സന്തോഷ് കുമാർ ബോധവത്ക്കരണ ക്ലാസെടുത്തു. പ്രഥമാധ്യാപിക വി. ബീന റാണി, സി. പ്രിയ, വി.ടി. ജിജി, സാബു അന്റോണിയോ പൗലോസ്, എൻ.പി. അബ്ദുൽ മജീദ്, കെ.എം. അബ്ദുൽ ഗഫൂർ, കെ.എം. മുഹമ്മദ് യാസീൻ, എ.പി. ജംഷീർ തുടങ്ങിയവർ പങ്കെടുത്തു.