നിയമത്തെ വെല്ലുവിളിച്ച് നിരത്തിലിറങ്ങിയവർക്ക് മോട്ടോർ വാഹന വകുപ്പധികൃതരുടെ കൂച്ചുവിലങ്ങ്

0

തിരൂരങ്ങാടി: അപകടങ്ങൾ വർദ്ധിച്ച പശ്ചാത്തലത്തിൽ പരിശോധനയും ബോധവൽക്കരണവും കർശനമാക്കിയിട്ടും
നിയമത്തെ വെല്ലുവിളിച്ച് നിരത്തിലിറങ്ങിയവർക്ക് മോട്ടോർ വാഹന വകുപ്പധികൃതരുടെ കൂച്ചുവിലങ്ങ്.
അപകടങ്ങൾക്ക് അറുതി വരുത്തുക എന്ന ലക്ഷ്യംവെച്ചാണ് പരിശോധനയും ബോധവൽക്കരണവുമായി ഉദ്യോഗസ്ഥർ രംഗത്ത്. തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശോധന ശക്തമാക്കിയത്.
അമിത ലൈറ്റുകളുടെ അപകടവും സീറ്റ്ബെൽറ്റ്, ഹെൽമറ്റ് എന്നിയുടെ ആവശ്യകതയെയും കുറിച്ചുള്ള ബോധവൽക്കരണവുമായി നിരത്തിൽ കർമ്മനിരതരാണിവർ.

ഇഷ്ടത്തിനനുസരിച്ച് മോടി കുട്ടി
കാതടിപ്പിക്കുന്ന ശബ്ദത്തിലുള്ള സൈലൻസർ ഉപയോഗിച്ചത് 2,
ഹെൽമറ്റ് ധരിക്കാത്ത 7 പേർക്കെതിരെയും, ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചത് 2
ടാക്സ് അടക്കാതെ വാഹനം ഓടിച്ചത് – 5
കണ്ണഞ്ചിക്കുന്ന കളർ ലൈറ്റുകൾ – 6, ഫിറ്റ്നസ് ഇല്ലാത്തത് 4 വാഹനങ്ങൾ, ഇൻഷുറൻസ് ഇല്ലാത്തത് 11 മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനം ഓടിച്ചത് 1തുടങ്ങി 52
കേസുകളിലായി 94000/- രൂപ പിഴ ചുമത്തി. തിരൂരങ്ങാടി ജോയിന്റ് ആർടിഒ എം പി അബ്ദുൽ സുബൈർ, എ എം വി ഐമാരായ കെ സന്തോഷ് കുമാർ, കെ അശോക് കുമാർ, എസ് ജി ജെസി, ടി മുസ്തജാബ്, മങ്ങാട്ട് ഷൗക്കത്തലി എന്നിവരുടെ നേതൃത്വത്തിൽ തിരൂരങ്ങാടി, കൊടിഞ്ഞി, മമ്പുറം, തെയ്യാല, വേങ്ങര, പരപ്പനങ്ങാടി, വള്ളിക്കുന്ന്, പൂക്കിപ്പറമ്പ്,
തുടങ്ങി വിവിധ ഭാഗങ്ങളിൽ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിൽ കർശനമായ പരിശോധന തുടരുമെന്ന് തിരൂരങ്ങാടി ജോയിന്റ് ആർടിഒ എം പി അബ്ദുൽ സുബൈർ പറഞ്ഞു.

ഫോട്ടോ:തിരൂരങ്ങാടി ജോയിന്റ് ആർടിഒ എം പി അബ്ദുൽ സുബൈറിന്റെ നേതൃത്വത്തിൽ തിരൂരങ്ങാടിയിൽ വാഹന പരിശോധന നടത്തുന്നു.

Leave A Reply

Your email address will not be published.