2023 ൽ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചലചിത്രങ്ങളുടെ പട്ടിക പുറത്ത് വിട്ട് ഐ.എം.ഡി.ബി~ ഷാരൂഖ് ഖാൻ നായകനായെത്തുന്ന പത്താൻ ആണ് ഇന്ത്യൻ പ്രേക്ഷകർ 2023 ൽ ഏറെ പ്രതീക്ഷയോടെ ഉറ്റു നോക്കുന്ന ഇന്ത്യൻ സിനിമ

2023 ൽ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചലചിത്രങ്ങളുടെ പട്ടിക പുറത്ത് വിട്ട് ഐ.എം.ഡി.ബി~ ഷാരൂഖ് ഖാൻ നായകനായെത്തുന്ന പത്താൻ ആണ് ഇന്ത്യൻ പ്രേക്ഷകർ 2023 ൽ ഏറെ പ്രതീക്ഷയോടെ ഉറ്റു നോക്കുന്ന ഇന്ത്യൻ സിനിമ. ഐ.എം.ഡി.ബി വെബ്സൈറ്റ് സന്ദർശിച്ച 200 ദശലക്ഷം ആളുകളുടെ അടിസ്ഥാനത്തിലാണ് പത്താൻ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്~ കൊച്ചി, ജനുവരി 9, 2023 – ലോകത്തിലെ ഏറ്റവും പ്രസിദ്ധമായ സിനിമാ, ടി.വി ഷോ, ചലചിത്ര മേഖലകളിലെ പ്രസിദ്ധരുടെ ആധികാരികമായ വാർത്തകൾ പ്രേക്ഷകരിലേക്കെത്തിക്കുന്ന ഐ.എം.ഡി.ബി, 2023 ൽ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ഇന്ത്യൻ സിനിമകളുടെ പട്ടിക പുറത്ത് വിട്ടു. 2022 ൽ ഏറ്റവും അധികം ആളുകൾ സന്ദർശിച്ച ഐ.എം.ഡി.ബി സിനിമാ പേജുകളുടെ അടിസ്ഥാനത്തിലാണ് സിനിമകൾ തിരഞ്ഞെടുക്കുന്നത്.ഐ.എം.ഡി.ബി – 2023 ൽ പ്രേക്ഷകർ ഉറ്റ് നോക്കുന്ന ഇന്ത്യൻ സിനിമകൾ 1) പത്താൻ2) പുഷ്പ – ദ് റൂൾ – പാർട്ട് 23) ജവാൻ4) ആദിപുരുഷ്5) സലാർ6) വാരിസ്7) കബ്സാ8) തലപതി 679) ദ് ആർക്കീസ്10) ഡൻകി11) ടൈഗർ 312) കിസി കാ ബായി കിസി കാ ജാൻ13) തുനിവ് 14) ആനിമൽ15) ഏജന്റ്16) ഇന്ത്യൻ 2 17) വാടിവാസൽ18) ഷെഹ്സാദാ19) ബെഡെ മിയാൻ ചോട്ടാ മിയാൻ20) ബോലാ2023 ൽ പുറത്തിറങ്ങാൻ പോകുന്ന സിനിമകളിൽ ഈ 20 സിനിമകളുടെ വെബ്പേജുകൾ തുടർച്ചയായി പ്രേക്ഷകർ തിരഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.ഐ.എം.ഡി.ബി ഉപഭോക്താക്കൾക്ക് ഈ സിനിമകൾ വാച്ച്ലിസ്റ്റിൽ ചേർക്കാൻ സാധിക്കും.കൂടാതെ വാച്ച്ലിസ്റ്റിൽ ചേർത്തിരിക്കുന്ന ചിത്രങ്ങളുടെ ഏറ്റവും പുതിയ വിശേഷങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാകും.ഐ.എം.ഡി.ബി ലിസ്റ്റിലെ ചില പ്രസക്തഭാഗങ്ങൾ● പ്രേക്ഷകർ കാത്തിരിക്കുന്ന ഇന്ത്യൻ ചിത്രങ്ങളിൽ ഭൂരിഭാഗവും ഹിന്ദി സിനിമകളാണ്. 11 ഹിന്ദി സിനിമകളും, 5 തമിഴ് സിനിമകളും, 3 തെലുങ്ക് സിനിമകളും ഒരു കന്നഡ സിനിമയും ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്● 3 വർഷത്തെ നീണ്ട കാത്തിരുപ്പിനൊടുവിൽ പത്താൻ, ജവാൻ, ഡൻകി എന്നിങ്ങനെ 3 ചിത്രങ്ങളുമായി ഒരു ഗംഭീര തിരിച്ചു വരവിന് ഒരുങ്ങുകയാണ് ബോളിവുഡിന്റെ പ്രിയതാരം ഷാരൂഖ് ഖാൻ. അതോടൊപ്പം തന്നെ സോയ അക്തർ ചിത്രമായ ദ് ആർക്കീസിലൂടെ ഷാരുക്കിന്റെ പുത്രി സുഹാന ഖാൻ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നു. ലിസ്റ്റിൽ #9 സ്ഥാനം കരസ്ഥമാക്കിയിരിക്കുകയാണ് ആർക്കീസ്.● സൂപ്പർസ്റ്റാർ സൽമാൻ ഖാന്റെ 2 സിനിമകളാണ് ഈ വർഷം റിലീസിന് ഒരുങ്ങുന്നത്. കിസി കാ ബായി കിസി കാ ജാൻ, ടൈഗർ 3 എന്നിവയാണ് ചിത്രങ്ങൾ● 1996 ൽ പുറത്തിറങ്ങിയ ഇന്ത്യൻ (ഹിന്ദുസ്ഥാനി) എന്ന സിനിമയുടെ രണ്ടാം ഭാഗമായ ഇന്ത്യൻ-2 ൽ സംവിധായകൻ ശങ്കറും ഉലകനായകൻ കമലാഹാസനും വീണ്ടുമൊന്നിക്കുന്നു.● അല്ലു അർജ്ജുൻ അഭിനയിച്ച തെലുങ്ക് സൂപ്പർ ഹിറ്റ് ചിത്രം ‘അങ്ങ് വൈകുണ്ഠപുരത്ത്’ എന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പിൽ കാർത്തിക് ആ ര്യനാണ് നായകനായെത്തുന്നത്. അജയ് ദേവഗൺ താരമായെത്തുന്ന ബോലാ, 2019 ൽ പുറത്തിറങ്ങിയ തമിഴ് ചിത്രമായ കൈതിയുടെ റീമേക്കാണ്.

Comments are closed.