ഒന്നര പതിറ്റാണ്ട് പിന്നിട്ട് പുലര്‍കാല സവാരി കൂട്ടായ്മ ശ്രദ്ധേയമാകുന്നു

0


ചെറുമുക്ക് റോഡ് പള്ളിക്കത്താഴം-സമൂസക്കുളം ഉദ്യോനപാതിയല്‍ ~ഒന്നര പതിറ്റാണ്ട് പിന്നിട്ട് പ്രഭാത സവാരി സംഘം. എല്ലാ ദിവസവും കാലത്ത് 5.30 ഓടെ നടക്കാനിറങ്ങുന്ന സംഘത്തില്‍ 40- ഓളം പേരുണ്ട്, കുനുമ്മല്‍ ഓവുപാലത്ത് നിന്നും തുടങ്ങുന്ന പ്രഭാത സവാരി പള്ളിക്കത്താഴം വരെ പോവും. തുടര്‍ന്ന് തിരിച്ചു നടക്കും. സമൂസക്കുളം വരെയും യാത്ര തുടരും. വര്‍ഷങ്ങളായി ഇത് തുടരുന്നു. നാല് കിലോമീറ്ററോളം രാവിലെ നടക്കുന്ന ഇവര്‍ കൂട്ടത്തോടെയാണ് വ്യായാമമായി നടക്കുന്നതെന്നതാണ് ഏറെ ആകര്‍ഷകം. മറ്റു നിരവധി പേരും പ്രഭാത യാത്ര നടത്തുന്ന പ്രദേശമാണിത്. മോണിംഗ് സവാരി സംഘത്തിന്റെ നടത്തം ദൂരെ നിന്നു തന്നെ എല്ലാവരുടെയും ശ്രദ്ധിയല്‍പ്പെടും. നടത്തത്തിനു ശേഷം കുനുമ്മല്‍ ഓവുപാലം പരിസരത്ത് കൂട്ടമായി ഇരുന്ന് നടത്തുന്ന ചര്‍ച്ചകളും ഏറെ ശ്രദ്ധേയമാണ്. എല്ലാ വിഭാഗങ്ങളിലും ഉള്‍പ്പെടുന്ന സംഘത്തിനു പുലര്‍കാല നടത്തം ഒരുമയുടെ സന്ദേശം കൂടിയാണ്. മോണിംഗ് സവാരി എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പും ഫെയ്‌സ് ബുക്ക് പേജുമുള്ള കൂട്ടായ്മയിലൂടെ വിവിധ സാമൂഹ്യ സേവനങ്ങളും ഇവര്‍ ചെയ്യുന്നു. അവധി വേളകളില്‍ കോഴിക്കോട് ബീച്ച്. മലപ്പുറം കോട്ടക്കുന്ന്. ഗൂഢല്ലൂർ, മലക്കപ്പാറ,കോട്ടക്കല്‍ പുത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളിലും കൂട്ടമായി എത്തി ഇവര്‍ പ്രഭാത സവാരി നടത്തിയത് വേറിട്ട കാഴ്ച്ചയായി, വിവിധ സ്ഥലങ്ങളിലേക്ക് പഠന യാത്രകളും സംഘം നടത്തി വരുന്നു. എം. ടി ഹംസ, സി വി. ഹനീഫ, ഒ.ഷൗക്കത്ത് മാസ്റ്റര്‍, ഇഖ്ബാല്‍ കല്ലുങ്ങല്‍, പി.കെ മെഹബൂബ്, കെ.കെഷമീം, പി.കെഅബ്ദുസമദ്, കെ വി.അഹമ്മദ്, എംകെ അലവി,അലി വെന്നിയൂര്‍കെ. കെആസിഫ് ,എം.കെ ഫൈസല്‍, ഹംസക്കോയ, ഹംസത് കൊടപ്പന, ഇസ്മായില്‍ മുക്കന്‍, കെ.എം മുഹമ്മദ്, പൂങ്ങാടന്‍ മെഹബൂബ്, ലത്തീഫ് കാനഞ്ചേരി .നാസര്‍ ആങ്ങാടന്‍. ഇ.വിനാസര്‍, റഷീദ് വടക്കന്‍, ഷാഫി പോക്കാട്ട്, എം.പി സിദ്ധീഖ്, യഅ്കൂബ് കൊടപ്പന, കെ.എം മുഹമ്മദാലി, കെ.പി മമ്മൂട്ടി, മുക്കൻ ലത്തീഫ്, മുക്കന്‍ സെയ്തു, കെ.വിമുജീബ് മാസ്റ്റർ ,കെ, പി അബ്ദുൽഅസീസ്, യൂസുഫ് മുക്കന്‍, പി,കെ റിയാസ്,ശിഹാബ് പുല്ലത്തിയില്‍, ടി, കെ സൈതലവി,സാദിഖ് ഒള്ളക്കന്‍. കെ.പി അഷ്‌റഫ് കെ പി സൈദലവി കാട്ടിൽ ഗഫൂർ, കെ, പി നാസർ, തുടങ്ങിയവര്‍ പ്രഭാത സവാരി സംഘത്തിനു നേതൃത്വം നല്‍കുന്നു.

Leave A Reply

Your email address will not be published.