മൂന്നിയുർ പഞ്ചായത്ത് മുസ്ലിം ലീഗ് സമ്മേളനത്തിന് ഉജ്വല തുടക്കം;
ജനങ്ങളെ കാണാതെ പോകുന്ന ഭരണകൂടങ്ങൾക്ക് നിലനിൽപ്പില്ല അബ്ബാസലി തങ്ങൾ

0

തിരുരങ്ങാടി :ജനങ്ങളെ കാണാതെ പോകുന്ന ഭരണകൂടങ്ങൾക്ക് നിലനിൽപുണ്ടാവില്ലന്ന് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ പ്രസ്താവിച്ചു.
ഏഴരപ്പത്തിൻറ്റാണ്ടി ന്റെ അഭിമാനം എന്നപ്രമേയവുമായി മൂന്നിയൂർ പഞ്ചായത്ത്‌ മുസ്‌ലിം ലീഗ് സമ്മേളനം ഉൽഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നാട്ടിൽ വർഗീയത വർദ്ധിക്കുകയാണ്. മതേതരത്വം ചോദ്യം ചെയ്യുകയാണ്. ഭരണഘടന പോലും മാറ്റം വരുത്താനുള്ള ശ്രമത്തിലാണ്. ഈ സാഹചര്യത്തിൽ രാജ്യ സ്നേഹവും ജനാധിപത്യവും ഉയർത്തിപ്പിടിച്ചു മുന്നോട്ടുപോകാൻ എല്ലാവരും തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ് എം.എ ഖാദർ പാതക ഉയർത്തി. പ്രസിഡണ്ട് വിപി സൈദലവി എന്ന കുഞ്ഞാപ്പു അധ്യക്ഷത വഹിച്ചു. ഡോ : സുലൈമാൻ മേല്പത്തൂർ , മുജീബ് കാടേരി എന്നിവർ വിഷയാവതരണം നടത്തി. ബക്കർ ചെർന്നൂർ സയ്യിദ് സലീം ഐദീദ് തങ്ങൾ, ഹനീഫ മൂന്നിയൂർ ടിപിഎം ബഷീർ, പി.കെ നവാസ്, എം.എ അസീസ്, ഡോ: അബൂബക്കർ, ഹൈദർ കെ മൂന്നിയൂർ സി കുഞ്ഞി ബാവ മാസ്റ്റർ എം സൈതലവി, എൻ എം അൻവർ സാദത്ത്, പി.പി. ബഷീർ,എൻ.എം സുഹ്റാബി, ഹനീഫ ആച്ചാട്ടിൽ,പി പി മുനീർ മാസ്റ്റർ, തുടങ്ങിയവർ പ്രസംഗിച്ചു.

Leave A Reply

Your email address will not be published.