fbpx

മൂന്നിയൂർ “മാസ് ക്ലബ്ബ്” സമൂഹ നോമ്പ് തുറ സംഘടിപ്പിച്ചു.

മൂന്നിയൂർ : വളർന്ന് വരുന്ന കലാകാരൻമാർക്കും കലാകാരികൾക്കും അവരിലുള്ള കഴിവുകളെ പരിപോഷിപ്പിച്ച് ഉന്നതങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന മൂന്നിയൂർ മാസ് ക്ലബ് കലാകാരൻമാരെയും കലാകാരികളയും നാട്ടിലെ പൗര പ്രമുഖരെയും പങ്കെടുപ്പിച്ച് സമൂഹ നോമ്പ് തുറ സംഘടിപ്പിച്ചു , നോമ്പ് തുറയോടനുബന്ധിച്ച് നടണ സാംസ്കാരിക പരിപാടിയിൽ ക്ലബ്ബ് പ്രസിഡൻറ്റ് ഡോ: ടി.എം അബുബക്കർ അദ്ധ്യക്ഷത വഹിച്ചു. കേരളാ മപ്പിള കലാ സാഹിത്യ അക്കാദമി സംസ്ഥാന വൈ: പ്രസിഡന്റ് എ.കെ. മുസ്ഥഫ ഉദ്ഘാടനം ചെയ്തു. കൊണ്ടാണത്ത് ബീരാൻ ഹാജി.കെ. മൊയ്തീൻ കുട്ടി, കോയ മൊൻ വെളിമുക്ക് , കല്ലൻ ഹുസൈൻ മാസ്റ്റർ , ഡോ: പി.മുഹമ്മദലി, ഗായിക സുലൈഖാ ബഷീർ. അജക്സ് ബാലൻ, വിനീഷ് വിജയൻ . പി.പി.കെ.ബാവ . എന്നിവർ സംസാരിച്ചു. കുട്ടികളുടെ കലാപരിപാടിക്കൾ സാംസ്കാരിക പരിപാടിക്ക് കൊഴുപ്പേകി. ഗാനരചയിതാവ് സൈത് മാലിഖ് മൂന്നിയൂർ, മൊയ്തിൻ മൂന്നിയൂർ, ഓ.പി. മു നീർ , റഷീദ് തിരൂരങ്ങാടി . തബല മുഹമ്മദ് എം.ഖാദർകുട്ടി, മുള്ളുങ്ങൽ ഉസ്മാൻ. രമണി വെളിമുക്ക് എന്നിവർ നേത്രത്വം നൽകി..